മലപ്പുറം യുഡിഎഫ് തൂത്തുവാരും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് റിസള്‍ട്ട് പൂര്‍ണമാകുമ്പോള്‍ മലപ്പുറം യുഡിഎഫ് തൂത്തുവാരുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പോളിങ് ശതമാനത്തിലെ വര്‍ധനവ് ഭരണകക്ഷിക്ക് അനുകൂലമാകില്ല. പോളിങ് ശതമാനം വര്‍ധിച്ചാല്‍ അത് ഭരണകക്ഷിക്കെതിരാകും. ഭരണവിരുദ്ധ വികാരത്തിന്റെ വര്‍ധനവാണ് പോളിങ് ശതമാനത്തില്‍ കാണുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമ്പോള്‍ മലപ്പുറം യുഡിഎഫ് തൂത്തുവാരും. യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ഏകപക്ഷീയമായ ഫലം ഉണ്ടാകും. കേരള കോണ്‍ഗ്രസ് രക്ഷിക്കുമെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍, അവരുടെ പിന്നിലുള്ളതു മുഴുവന്‍ യുഡിഎഫ് വോട്ടര്‍മാരാണ്. മലപ്പുറം മുന്‍സിപ്പാലിറ്റിയില്‍ എസ്ഡിപിഐ- സിപിഎം കൂട്ടുകെട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ സര്‍ക്കാരിനു തുടരാന്‍ അവകാശമില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്ത് ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




