തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരാന്‍ കാത്തുനില്‍ക്കാതെ മലപ്പുറം തലക്കാട്ടെ സ്ഥാനാര്‍ഥി മരിച്ചു

തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരാന്‍ കാത്തുനില്‍ക്കാതെ മലപ്പുറം തലക്കാട്ടെ സ്ഥാനാര്‍ഥി മരിച്ചു

മലപ്പുറം: തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരാന്‍ കാത്തുനില്‍ക്കാതെ മലപ്പുറം തലക്കാട്ടെ സ്ഥാനാര്‍ഥി മരിച്ചു. മലപ്പുറം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സഹീറ ബാനുമരിച്ചത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.സഹോദരന്റ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചാണ് അപകടം നടന്നത്. തലക്കാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും തലക്കാട് സി പി ഐഎം ലോക്കല്‍ കമ്മറ്റി അംഗവുമായ തിരൂര്‍ ബിപി അങ്ങാടി പാറശ്ശേരി
എരഞ്ഞിക്കല്‍ സഹീറ ബാനു (50) ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു.
തലക്കാട് ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സി പി ഐ എം തലക്കാട് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന. സഹോദരന്റ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഇന്ന് വൈകീട്ട് മൂന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സി പി ഐ എം നേതാവും മഹിളാ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന സാഹിറാ ഭാനു നാട്ടുകാരുടെ ജനകീയ നേതാവായിരുന്നു. 2000 ലും 2010ലു പഞ്ചായത്ത് മെമ്പറായിരുന്ന ഇവര്‍ കഴിഞ്ഞ തവണ പൂക്കൈതയിലെ യുഡിഎഫ് ശക്തികേന്ദ്രത്തില്‍ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാര്‍ഡായ പാറശ്ശേരി വെസ്റ്റിലാണ് മല്‍സരിക്കുന്നത്. നാട്ടുകാരുടെ എത് വിഷയത്തിലും ഇടപ്പെട്ട് പരിഹാരം കണ്ടിരുന്ന ഈ ജന നേതാവ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുന്നു. ഇത്തവണയും വന്‍ വിജയം പ്രതീക്ഷിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്. മുതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭര്‍ത്താവ് തൈവളപ്പില്‍ സെയ്താലി എന്ന മമ്മിക്കുട്ടി. മക്കള്‍മുഹമ്മത് ബഷീര്‍, അഹമ്മത് ഖാനം, റുബീന. മരുമകന്‍
ഷഫ്നീദ്.

 

 

Sharing is caring!