മലപ്പുറം ജില്ലയില്‍ നാളെ മുതല്‍വീണ്ടും നിരോധനാജ്ഞ

മലപ്പുറം ജില്ലയില്‍ നാളെ മുതല്‍വീണ്ടും നിരോധനാജ്ഞ

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും ജനജീവിതം സുഗമമാക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി  (ഡിസംബര്‍ 16) മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിബന്ധനകള്‍

രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.

രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സൈറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ഫലം ഇന്നറിയാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം (ഡിസംബര്‍ 16). ജില്ലാ പഞ്ചായത്തിന്റെ 32 ഡിവിഷനുകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 94 ഗ്രാമപഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കുമാണ് ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകളെണ്ണുക.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ചാലിയാര്‍, ചുങ്കത്തറ, എടക്കര, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – ഗവണ്‍മെന്റ് മാനവേദന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നിലമ്പൂര്‍

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും ചേലേമ്പ്ര, ചെറുകാവ്, മുതുവല്ലൂര്‍, പള്ളിക്കല്‍, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – ജി.വി.എച്ച്.എസ്. എസ് മേലങ്ങാടി, കൊണ്ടോട്ടി

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും മമ്പാട്, പാണ്ടിക്കാട്, പോരൂര്‍, തിരുവാലി, തൃക്കലങ്ങോട്, വണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – വി.എം.സി.ജി.എച്ച്.എസ്.എസ്, വണ്ടൂര്‍

കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും അമരമ്പലം, ചോക്കാട്, എടപ്പറ്റ, കാളികാവ്, കരുളായി, കരുവാരക്കുണ്ട്, തുവ്വൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ അഞ്ചച്ചവിടി

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും അരീക്കോട്, ചീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, കുഴിമണ്ണ, പുല്‍പറ്റ, ഊര്‍ങ്ങാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – ഗവണ്‍മെന്റ് ഐ.ടി.ഐ, അരീക്കോട്

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും ആനക്കയം, കോഡൂര്‍, മൊറയൂര്‍, ഒതുക്കുങ്ങല്‍, പൊന്മള, പൂക്കോട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – ഗവണ്‍മെന്റ് കോളേജ് , മുണ്ടുപറമ്പ് , മലപ്പുറം

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെയും ആലിപ്പറമ്പ്, അങ്ങാടിപ്പുറം, ഏലംകുളം, കീഴാറ്റൂര്‍, മേലാറ്റൂര്‍, പുലാമന്തോള്‍, താഴേക്കോട്, വെട്ടത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെയും കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂര്‍ക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – ഗവണ്‍മെന്റ് പോളിടെക്നിക് കോളജ്, അങ്ങാടിപ്പുറം

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും ആതവനാട്, എടയൂര്‍, ഇരിമ്പിളിയം, കല്‍പകഞ്ചേരി, കുറ്റിപ്പുറം, മാറാക്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – എം.ഇ.എസ്.കെ.വി.എം കോളജ്, വളാഞ്ചേരി

താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ചെറിയമുണ്ടം, നിറമരുതൂര്‍, ഒഴൂര്‍, പെരുമണ്ണ ക്ലാരി, പൊന്മുണ്ടം, താനാളൂര്‍, വളവന്നൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, താനാളൂര്‍, താനൂര്‍

വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെയും അബ്ദുള്‍ റഹിമാന്‍ നഗര്‍, എടരിക്കോട്, കണ്ണമംഗലം, ഊരകം, പറപ്പൂര്‍, തെന്നല, വേങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വേങ്ങര

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നന്നമ്പ്ര, മൂന്നിയൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, പെരുവള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – പി.എസ്.എം.ഒ കോളജ് , തിരൂരങ്ങാടി

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട്, വെട്ടം, തലക്കാട്, തിരുനാവായ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – എസ്.എസ്.എം പോള്ടെക്നിക് തെക്കുമ്മുറി, തെക്കുമ്മുറി, തിരൂര്‍

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംങ്ങ് ആന്റ് ടെക്നോളജി , തവനൂര്‍

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ് ,വെളിയങ്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം – കെ.എം.എം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍, പുത്തന്‍പ്പള്ളി, പെരുമ്പടപ്പ്

നഗരസഭകളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പൊന്നാനി – എ.വി ഹയര്‍ സെക്കന്ററി ഹൈസ്‌ക്കൂള്‍, പൊന്നാനി
തിരൂര്‍ – നഗരസഭാ കൗണ്‍സില്‍ ഹാള്‍ , തിരൂര്‍
പെരിന്തല്‍മണ്ണ – ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, പെരിന്തല്‍മണ്ണ
മലപ്പുറം- നഗരസഭാ കൗണ്‍സില്‍ ഹാള്‍, മലപ്പുറം
മഞ്ചേരി- ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ , മഞ്ചേരി
കോട്ടക്കല്‍- നഗരസഭ കൗണ്‍സില്‍ ഹാള്‍
നിലമ്പൂര്‍- ഗവണ്‍മെന്റ് മാനവാദന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നിലമ്പൂര്‍
താനൂര്‍ – അമൃത വദ്യാലയം , കാരാട് റോഡ് , താനൂര്‍
പരപ്പനങ്ങാടി – സൂപ്പിക്കൂട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരപ്പനങ്ങാടി
വളാഞ്ചേരി – എം.ഇ.എസ് . കെ.വി.എം കോളജ് , വളാഞ്ചേരി
തിരൂരങ്ങാടി – ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിരൂരങ്ങാടി
കൊണ്ടോട്ടി – ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മേലങ്ങാടി, കൊണ്ടോട്ടി

പ്രചാരണ ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കുകയോ പുന:ചംക്രമണം ചെയ്യുന്നതിന് സൈന്‍ പ്രിന്റിംഗ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസറും ജില്ലാ ശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്ററുമായ ഇ.ടി. രാകേഷ് അറിയിച്ചു. നീക്കം ചെയ്യുന്നില്ലെങ്കില്‍ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനകം തദ്ദേശ സ്ഥാപന അധികാരികള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുകയും അതിന്റെ ചെലവ് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഈടാക്കണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിയമമെന്നും അദ്ദേഹം അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 78.93 ശതമാനം പോളിംഗ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 78.93 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 33,55,028 വോട്ടര്‍മാരില്‍ 26,48,080 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ജില്ലയില്‍ 12,38,067 പുരുഷ വോട്ടര്‍മാരും 14,10,004 വനിതാ വോട്ടര്‍മാരും ഒന്‍പത് ട്രാന്‍സ് ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്നാം ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 8,387 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. നഗരസഭകളിലെ 516 ഉം ഗ്രാമപഞ്ചായത്തുകളിലെ 3,459 ഉം ഉള്‍പ്പെടെ ജില്ലയില്‍ 3,975 പോളിങ് സ്റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്.

പോളിംഗ് ശതമാനം

നഗരസഭ

കൊണ്ടോട്ടി- 81.53
കോട്ടയ്ക്കല്‍- 76.74
മലപ്പുറം- 80.73
മഞ്ചേരി- 84.13
നിലമ്പൂര്‍- 76.04
പരപ്പനങ്ങാടി- 78.87
പെരിന്തല്‍മണ്ണ- 78.64
പൊന്നാനി- 77.35
തിരൂര്‍- 77.82
തിരൂരങ്ങാടി- 74.58
വളാഞ്ചേരി- 79.04
താനൂര്‍ – 79.41

ബ്ലോക്ക് പഞ്ചായത്ത്

അരീക്കോട് – 83.83

കൊണ്ടോട്ടി -81.02

കാളികാവ് -80.68

കുറ്റിപ്പുറം – 77.76

മലപ്പുറം – 80.26

മങ്കട -78.21

നിലമ്പൂര്‍ – 82.02

പെരിന്തല്‍മണ്ണ -78.01

പെരുമ്പടപ്പ് -74.14

താനൂര്‍ – 78.05

തിരൂര്‍ -76.81

തിരൂരങ്ങാടി -77.85

വേങ്ങര – 75.18

വണ്ടൂര്‍ – 80.47

പൊന്നാനി -75.93

കൊട്ടിക്കലാശം ലീഗ്

Sharing is caring!