കൊണ്ടോട്ടിയിലെ 29കാരന് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

മഞ്ചേരി : യുവാവിനെ വാടക വീടിന്റെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി മുതുവല്ലൂര്‍ മേലേപള്ളിയാളി ഭാസ്കരന്റെ മകന് ബിന്‍ഷി ലാല്‍ (29) ആണ് മരിച്ചത്. ഇന്നലെ കാലത്ത് ആറു മണിയോടെയാണ് മരിച്ചതായി ശ്രദ്ധയില്‍പെട്ടത്. വീട്ടുകാര്‍ വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനാല്‍ അയല്‍ വാസികളെത്തി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മാതാവ് : വിജയലക്ഷ്മി. ഭാര്യ : ആതിര, മകന് : ആദി ദേവ്. സഹോദരങ്ങള്‍ : ബിന്ഷിന, ബിന്ഷിമ. കൊണ്ടോട്ടി എസ് ഐ കെ രാമന് ഇന്‍ക്വസ്റ്റ് ചെയ്യുന്ന മൃതദേഹം ഇന്ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മുതുവല്ലൂര്‍ ചെറുമിറ്റം കല്ലിങ്ങാടന് കുടുംബ ശ്മശാനത്തില്‍ സംസ്കരിക്കും.
RECENT NEWS

പൊന്നാനി സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ: യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് ഷാർജയിൽ മരിച്ചത്. 41 വയസ്സായിരുന്നു. സുലൈഖയാണ് ഭാര്യ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. റാസിഖ്, നസീറ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ [...]