വേങ്ങരയിലെ ബൂത്ത്ഏജന്റിന് സെല്‍ഫിയെടുത്ത് പണികിട്ടി
മലപ്പുറം: തെരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വെച്ച മാസ്ക്
മേശപ്പുറത്തു വെച്ച് സ്വന്തം മാസ്ക് ഊരിവെച്ച് ബൂത്ത് ഏജന്റിന്റെ സെല്‍ഫി. തെരഞ്ഞെടുപ്പ് ചിഹ്നമുള്ള മാസ്ക് പോളിംഗ് ബൂത്തുകളില്കൊണ്ടുവരാന് പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിക്കുകയും ഇതിന് പുറമെ മാസ്കില്ലാതെ പോളിംഗ് ബൂത്തില്‍ സ്ഥാനാര്‍ഥിയുടെ ഏജന്റായി ഇരുന്ന് സെല്‍ഫി എടുക്കുകയും ഇവ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ പോലീസില്‍ പരാതി നല്കി.വേങ്ങര പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ത്ഥി യുസുഫലിയുടെ ബൂത്തേജന്റായ സിറാജാണ് ബൂത്തിനുള്ളില്‍ മാസ്ക് വെക്കാതെ തന്റെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വെച്ച മാസ്ക്ക് മേശപ്പുറത്ത് വെച്ച് സെല്‍ഫി എടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റാണ് പരാതി നല്‍കിയത്.അതേ സമയം വേങ്ങര പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ എഴുപത്തി എട്ടുകാരിയായ വയോധികക്ക് വോട്ടു നിഷേധിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വേങ്ങര പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ അഞ്ചരയോടെ പേരമകന്റെ കൂടെ ഓപ്പണ്‍ വോട്ടു ചെയ്യാനെത്തിയ ഇരുമ്പന്‍ കുഞ്ഞീമയെയാണ് വോട്ടു ചെയ്യാന്‍ അനുവദിക്കാതെ ഒരു കൂട്ടമാളുകള്‍ ബഹളം വെച്ചത്.വോട്ടിംഗിനു കൊണ്ടുവന്ന യുവാവ് യുഡിഎഫ് പ്രവര്‍ത്തകനായി എന്നതിന്റെ പേരിലായിരുന്നു ബഹളം. ബൂത്തിന് പുറത്തുണ്ടായിരുന്ന പോലീസ് ഇവരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടുവെന്ന് സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു. ബഹളം അതിരുവിടുമെന്ന് കരുതിയാണ് ഇവരെ തിരിച്ചയച്ചതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് പറയുന്നത്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).