താനൂരിലും മഞ്ചേരിയിലും കള്ളവോട്ട്
താനൂരിലെ റംല താനൂരിലും നന്നമ്പ്രയിലും വോട്ടുചെയ്തു. മഞ്ചേരിയിലും കള്ളവോട്ട് നടന്നതായി പരാതി.
താനൂര്‍ നഗരസഭയിലെ മൂന്നാം ഡിവിഷനില്‍ ചക്കച്ചംപറമ്പില് അബ്ദുല്‍ മജീദിന്റെ ഭാര്യ റംല
രണ്ട് വോട്ടര്‍ ഐഡി ഉപയോഗിച്ച് താനൂര്‍ നഗരസഭയിലും, നന്നമ്പ്ര പഞ്ചായത്തിലും വോട്ട് ചെയ്തതായാണ് പരാതി. രാവിലെ നഗരസഭയില്‍ വോട്ട് ചെയ്ത യുവതി ഉച്ചയ്ക്ക് 12ഓടെയാണ് നന്നമ്പ്ര പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ ഒന്നാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
സംഭവമറിഞ്ഞതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചോലക്കല്‍ ബാബുവിന്റെ ബൂത്ത് ഏജന്റ് ചിത്രംപള്ളി നിസാര്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് അല്പനേരം വോട്ടിംഗ് തടസ്സപ്പെട്ടു. പൊലീസ് എത്തിയാണ് പോളിംഗ് തുടര്‍ന്നത്. സ്വന്തം വീടായ വെള്ളിയാംപുറത്തെ വിലാസത്തില്‍ ലഭിച്ച വോട്ടര്‍ ഐഡി ഉപയോഗിച്ചാണ് നന്നമ്പ്ര പഞ്ചായത്തില്‍ രണ്ടാമത്തെ വോട്ട് രേഖപ്പെടുത്തിയത്. സംഭവത്തില്‍ യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ചോലക്കല്‍ ബാബു താനൂര്‍ പൊലീസില്‍ പരാതി നല്കി.
മഞ്ചേരിയില്‍ സ്ത്രീ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് ബൂത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. മഞ്ചേരി നഗരസഭയിലെ 36ാം വാര്‍ഡ് ഉള്ളാടംകുന്നിലെ എഎംഎല്‍പി സ്കൂളിലെ ബൂത്തില്‍ ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഈ വാര്‍ഡില്‍ വോട്ടില്ലാത്ത സ്ത്രീ വോട്ട് ചെയ്യാനായി ബൂത്തില്‍ പ്രവേശിച്ച സമയം സംശയം തോന്നിയ എസ് ഡി പി ഐ പ്രവര്‍ത്തകരാണ് പ്രശ്നം ഉന്നയിച്ചത്.
എന്നാല്‍ ഇക്കാര്യം ബൂത്ത് ഏജന്റുമാരെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. ഇതിനകം മുസ്ലിം ലീഗ് അനുഭാവിയായ സ്ത്രീ വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു. ഇതോടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്കൂള്‍ വളപ്പിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മഞ്ചേരി നഗരസഭയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള വാര്‍ഡാണ് ഉള്ളാടംകുന്ന്. 2096 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).