ജനാധിപത്യത്തിന് കരുത്ത് പകര്‍ന്ന് 112-ാം വയസ്സിലും അമ്മച്ചിയുടെ വോട്ട്

മലപ്പുറം: ജനാധിപത്യ പ്രകിയയിലെ നിര്‍ണായക ഘട്ടമായ തെരഞ്ഞെടുപ്പില്‍ 112-ാം വയസ്സിലും വോട്ട് ചെയ്ത് വിപി അമ്മച്ചി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നന്നമ്പ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട അന്ത്രിക്കാട് നിവാസിയാണ് അമ്മച്ചി. ശാരീരിക അവശതകളെ മറികടന്ന് ചെറുമുക്ക് ജീലാനി നഗറിലെ ഒന്നാം നമ്പര്‍ ബൂത്തായ ഖുവത്തുല്‍ ഇസ്ലാം സുന്നി മദ്രസയിലാണ് ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തിയത്.
ഇത്തവണയും വോട്ടു ചെയ്യാന്‍ താന്‍ സന്നദ്ധയാണെന്ന് അറിയിച്ചതോടെ അയല്‍വാസിയും കുടുംബവും ചേര്‍ന്ന് അമ്മച്ചിയെ ബൂത്തിലെത്തിക്കുകയായിരുന്നു. പ്രായാധിക്യത്തിലും സ്ഥാനാര്‍ത്ഥികളെ അവര്‍ മത്സരിക്കുന്ന ചിഹ്നം നോക്കി തിരിച്ചറിയാനുള്ള കഴിവ് അമ്മച്ചിക്കുണ്ട്. പണ്ടുമുതലേ കണ്ട് പരിചിതമായ ചിഹ്നങ്ങള്‍ ഓര്‍മയില്‍ മങ്ങിയിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരോടും സ്ഥാനാര്‍ത്ഥികളോടും സൗഹൃദമാണ്. എങ്കിലും ഒരു പാര്‍ട്ടിയോട് മാത്രമേ സ്ഥായിയായ കൂറുള്ളൂ. വോട്ട് ഇത്തവണയും അവര്‍ക്ക് തന്നെ. അമ്മച്ചിയ്ക്ക് നാല് ആണ്മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്