മലപ്പുറം തൃക്കലങ്ങോട് വോട്ട്‌ചെയ്ത് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറം തൃക്കലങ്ങോട് വോട്ട്‌ചെയ്ത് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറം: മലപ്പുറം തൃക്കലങ്ങോട് വോട്ട്‌ചെയ്ത് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു.
ആനക്കോട്ടുപുറം കാരപ്പഞ്ചേരി ഇസ്മയിലിന്റെ മകന്‍ മുഹമ്മദ് ബഷീര്‍ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടം. തൃക്കലങ്ങോട് 23-ാം വാര്‍ഡിലെ വോട്ടറായ യുവാവ് വോട്ട് ചെയ്ത് മടങ്ങവെ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. തൃക്കലങ്ങോട് മാളികപ്പറമ്പിലാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ യുവാവിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആനക്കോട്ടുപുറം ജുമാമസ്ജില്‍ ഖബറടക്കും. ഭാര്യ: ഷംന കല്ലിങ്ങല്‍. സഹോദരങ്ങള്‍: സഅദ്, ഫാസില്‍, സജ്‌ന.

 

Sharing is caring!