തെരഞ്ഞെടുപ്പ് വിശേഷം, ഗള്‍ഫ് റേഡിയോ: വാര്‍ത്ത വായനയിലൂടെ താരമായി ചൂച്ചാസ് അങ്ങാടി

തെരഞ്ഞെടുപ്പ് വിശേഷം, ഗള്‍ഫ് റേഡിയോ: വാര്‍ത്ത വായനയിലൂടെ താരമായി ചൂച്ചാസ് അങ്ങാടി

രാമപുരം: ഗുഡ്ഈവെനിംഗ് ടു ഓള്‍ ആന്‍ ഐആം ചൂഛാസ്. കോവിഡിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദിസ് ന്യൂസ് ബ്രോട്ട് യു ബൈ ചൂഛാസ് ഫോര്‍ ഗള്‍ഫ്ന്യൂസ് എന്ന വാമൊഴിലൂടെ മലയാളികള്‍ക്കിടയില്‍ വാര്‍ത്ത വായന താരമായി മാറിയിരികുകയാണ് ചൂച്ചാസ് അങ്ങാടി, അന്തര്‍ദേശീയ വാര്‍ത്തകള്‍ തൊട്ട് നാട്ടിലെ പ്രാദേശിക വിവരങ്ങള്‍ വരെ സ്വന്തം ശബ്ദത്തില്‍ റേഡിയോ ശ്രൃഖലയിലൂടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രക്ഷേപണം ചെയ്താണ് ലക്ഷക്കണക്കിന് മലയാളികളുടെ ഇഷ്ട കാരനായി മാറിയത് ,രാമപുരം വലിയകുളം സ്വദേശിയായ ഹംസപെരുമ്പള്ളിയാണ് ചൂച്ചാസ് അങ്ങാടി എന്ന തൂലി കനാമത്തിലറിയപ്പെടുന്ന വാര്‍ത്താ അവതാരകന്‍ ,റിയാദിലെ അമേരിക്കന്‍ സ്‌കൂളിലെ ഓഫീസ് സ്റ്റാഫും കെഎംസിസി നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ മൂന്ന് വര്‍ഷമായി റേഡിയോ രംഗത്തെ ‘സെലിബ്രിറ്റാണ്’ ‘ ഗള്‍ഫ്റേഡിയോയുടെ സൗദി റിപ്പോര്‍ട്ടറായിരിക്കെയാണ് സ്വന്തമായി ഗള്‍ഫ്‌ന്യൂസ് റേഡിയോയുമായി രംഗത്തുവരുന്നത്. ഗള്‍ഫ് ന്യൂസിന്റെ വാര്‍ത്തകളക്ഷനും, റൈറ്റിങ്ങും. റെക്കോര്‍ഡിങ്ങ് സെന്റിങ്ങുമെല്ലാം ചൂച്ചസിന്റെ റിയാദിലെ വീട്ടില്‍ വെച്ചാണ് തയ്യാറാക്കുന്നത്, നൂറിലധികം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വാര്‍ത്ത ശബ്ദ സന്ദേശമായി അയച്ചുകൊണ്ടാണ് പുറത്തുവിടുന്നത്, എല്ലാദിവസവും കൊറോണ രോഗികളുടെ കണക്കും മരണവും കൃത്യമായി അറിയിക്കുന്ന സൗദികൊറോണ അപ്‌ഡേഷന്‍ വന്നാല്‍ ഉടന്‍ റെക്കോര്‍ഡിഗ്തുടങ്ങും. സംഗീതത്തിന്റെയും പരസ്യത്തിന്റെയും അകമ്പടിയില്ലാതെ സ്വന്തം ശബ്ദം കൊണ്ടുമാത്രം ലക്ഷം ശ്രോതാക്കളെ നേരിട്ട് കേള്‍പ്പിക്കാന്‍ കഴിയുന്നുണ്ട്. ലഭിച്ചില്ലെങ്കില്‍ വിളിച്ചു ചോദിച്ചു വാങ്ങി കേള്‍ക്കുന്ന ഒരുപാട് കുടുംബിനികളും ഇതില്‍ഉള്‍പ്പെടുന്നുണ്ട്. സ്ഥിരമായി ന്യൂസ് കേട്ടതിനു ശേഷീമാത്രം ഉറങ്ങാന്‍ പോകുന്ന ശ്രോതാക്കളും കൂട്ടത്തിലുണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ദേയമായ ചലനങ്ങള്‍ ശ്രഷ്ടിച്ച ഗള്‍ഫ്ന്യൂസ് ഒന്നാം വാര്‍ഷിക നിറവിലാണ്, രണ്ട്‌ലക്ഷത്തിലധികം ശ്രോതാക്കള്‍ വാര്‍ത്ത കേള്‍ക്കുന്നുണ്ടെന്നും കൃത്യമായ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ചൂച്ചാസ് അവകാശപ്പെടുന്നു. വിവിധ രാജ്യങ്ങളിലെ 463 ലധികം വാര്‍ത്ത ഗ്രൂപ്പുകളിലേക്ക് എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിമുതല്‍ അയച്ചു തുടങ്ങും . ദിവസംചുരുങ്ങിയത് അഞ്ചുമണിക്കൂര്‍ ചിലവഴിച്ചാണ് ലോകത്തിലെ പ്രധാനപ്പെട്ട 40ലധികം ന്യൂസുകള്‍ എട്ട് മിനിറ്റുകൊണ്ട്‌റിപ്പോര്‍ട്ട് ചെയ്യുന്നത്, പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ടെങ്കിലും ന്യൂസിന്റെ വായന ശൈലി ശ്രോതാക്കള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. കുടുംബങ്ങള്‍ ഒന്നിച്ചിരുന്ന് കേള്‍ക്കുന്നു എന്നതാണ് ന്യൂസിന്റെ വിജയമെന്നും ചൂച്ചാസ് പറഞ്ഞു, അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണത്തില്‍കഴിഞ്ഞ നാല്ദിവസം ന്യൂസ് മുടങ്ങിയതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിനിന്നുമെത്തിയ അന്വേഷണ സന്ദേശങ്ങളാണ് ചൂച്ചാ സിന്റ മൂല്യം വര്‍ദ്ധിച്ചത്. മലപ്പുറം കുറുവ കൂട്ടിലങ്ങാടി എന്ന കെ.കെ.അങ്ങാടിയിലാണ് ചൂച്ചാസ് അങ്ങാടി കുടുംബസമേതം താമസിക്കുന്നത്. അധ്യാപികയായ റുബീനയാണ് ഭാര്യ, ലൈസ് ,ലുജൈ എന്നി രണ്ടുമക്കളുമുണ്ട്, ജവീീേ: ചൂച്ചാസ് അങ്ങാടി

 

Sharing is caring!