നിലമ്പൂരില്‍ വോട്ട്‌ചെയ്യാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 1500രൂപ നല്‍കിയെന്ന് വോട്ടര്‍

നിലമ്പൂരില്‍ വോട്ട്‌ചെയ്യാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 1500രൂപ നല്‍കിയെന്ന് വോട്ടര്‍

നിലമ്പൂര്‍: വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ഥി പണം നല്‍കിയെന്ന് പരാതി. നിലമ്പൂര്‍ നഗരസഭയിലെ പട്ടരാക്ക ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി മരുന്നന്‍ ഫിറോസ് ഖാനെതിരെയാണ് വോട്ടര്‍ പരാതി നല്‍കിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ വോട്ട് ചോദിച്ചെത്തിയ മുസ്ലീലീഗ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മരുന്നന്‍ ഫിറോസ്ഖാന്‍ 1500 രൂപ നിര്‍ബന്ധിച്ച് നല്‍കിയെന്നാണ് വോട്ടര്‍ പട്ടികയിലെ 67 നമ്പര്‍ വോട്ടറായ ശകുന്തള ഇലക്ഷന്‍ ചുമതല വഹിക്കുന്ന നഗരസഭയിലെ നിര്‍വഹണ ഉദ്യോസ്ഥന് നല്‍കിയ പരാതിയില്‍ പറയുന്നത്. വോട്ടിന് പണം നല്‍കിയ ആരോപണങ്ങളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിലമ്പൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

 

 

Sharing is caring!