അന്‍വര്‍ എം.എല്‍.എ അര്‍ധരാത്രി ആദിവാസികളെ സ്വാധീനിക്കാനെത്തിയെന്ന്
നിലമ്പൂര്‍: അന്‍വര്‍ എം.എല്‍.എ അര്‍ധരാത്രി ആദിവാസികളെ സ്വാധീനിക്കാനെത്തിയെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തര്‍ എം.എല്‍.എയുടെ വാഹനം തടഞ്ഞു. അര്‍ധരാത്രിയോടെ മേലേമുണ്ടേരി പള്ളിപ്പടിയിലാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ വാഹനം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. അസമയത്തെത്തി ആദിവാസി കോളനികളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു മുപ്പതോളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ കാര്തടഞ്ഞത്. ഇരുവിഭാഗം പ്രവര്‍ത്തകരും സംഘടിച്ച് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പോത്തുകല്‍ പോലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. വെള്ളിയാഴ്ച അര്‍ധരാത്രി 11.15 ഓടെയായിരുന്നു സംഭവം. എം.എല്‍.എയെ കൈയ്യേറ്റം ചെയ്യാന്‍ ഗൂഢാലോചന നടത്തി, ഗണ്‍മാന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി അബ്ദു കുന്നുമ്മല്‍ (51), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിനോജ് വേലായുധന് (38) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ജാമ്യമില്ലാവകുപ്പില്‍ കേസെടുത്ത ഇവരെ നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ഇവരുള്‍പ്പെടെ 30തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തനിക്കെതിരെ നടന്നത് വധശ്രമമാണെന്നും പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും പി.വി അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. ശാരീരികമായി ആക്രമിച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഇല്ലാതാക്കാനാണ് ശ്രമം. മുണ്ടേരി അപ്പന്‍കാപ്പ് കോളനി സന്ദര്‍ശിക്കാന്‍ പോയതല്ലെന്നും ഒരു സുഹൃത്തിന്റെ വീട്ടില്‍പോയി വരുമ്പോഴാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. കാലം മാറിയത് ആര്യാടന്മാര് അറിയണമെന്നും ആര്യാടന്റെ തട്ടകത്തില്‍ എന്തിനു വന്നു എന്നു ചോദിച്ചാണ് തടഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം മുണ്ടേരി അപ്പന്‍കാപ്പ്, നാലങ്ങാപൊയില് തുടങ്ങിയ കോളനികളിലെ വോട്ടര്‍മാരെ പണം നല്കി സ്വാധീനിക്കാനാണ് അസമയത്ത് പി.വി അന്‍വര്‍ എം.എല്‍.എ കോളനിയിലെത്തിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. പാതിരാത്രിയില്‍ ജനപ്രതിനിധി എന്ന നിലയില്‍ എന്ത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനാണ് എം.എല്‍.എ എത്തിയതെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മയില്‍ മൂത്തേടം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എസ് ജോയി, ആര്യാടന് ഷൗക്കത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]