മദ്രസ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകനെ തേടി കാസര്‍ഗോട്ട് നിന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മലപ്പുറത്തെത്തി

മദ്രസ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകനെ തേടി കാസര്‍ഗോട്ട് നിന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മലപ്പുറത്തെത്തി

രാമപുരം: കൊച്ചുമക്കളുടെ എന്ത്ആഗ്രഹ ങ്ങളുംസഫലമാക്കാന്‍ തയ്യാറാവുന്ന രക്ഷിതാക്കള്‍ക്കിടയിലേക്ക് മാതൃകയായി കാസര്‍ഗോട് ബേക്കലില്‍ നിന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ഉപ്പയും മലപ്പുറത്തെത്തി. സമസ്ത:ഓണ്‍ലൈന്‍ മദ്‌റസ ഒന്നാം ക്ലാസ് അധ്യാപനത്തിലൂടെ ശ്രദ്ദേയനായ പനങ്ങാങ്ങര വേളൂര്‍ പള്ളിപ്പടിയിലെ കല്ലന്‍കുന്നന്‍ അബ്ബാസ് മൗലവി അരിപ്രയെ തേടിയാണ് ബേക്കല്‍ കൊട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലിഷ് മീഡിയം മദ്‌റസയിലെ വിദ്യാര്‍ത്ഥി ആയിശ എത്തിയത്, സരസമായ വള്ളുവനാടന്‍ ഭാഷയിലൂടെ നര്‍മ്മം കലര്‍ന്ന അവതരണത്തിലൂടെ ലക്ഷകണക്കിന് കുരുന്നു മനസുകളിലും അവരുടെ കുടുംബ ഹൃദയങ്ങളിലും ഇടം നേടിയ അബ്ബാസ് മൗലവി വിദ്യാര്‍ത്ഥികള്‍ക്കിടിയിലെ ന്യൂ ജന്‍ ‘സെലിബ്രിറ്റാണ്’, വടക്കാങ്ങര പിലാപറമ്പ് മച്ചിങ്ങല്‍ റഹ്മാനിയ്യ മദ്‌റസയിലും, അരിപ്രകല്ലിങ്ങല്‍ മദ്‌റസയിലും ആദ്യകാല അധ്യാപകനായിരുന്ന മൗലവി ഇപ്പോള്‍ എടപ്പാള്‍ ദാറുല്‍ ഹിദായ കാമ്പസിലാണ് ജോലി ചെയ്യുന്നത്, 1991 മുതലുള്ള അധ്യാപന ജീവിതം മാറ്റിമറിച്ച് ശ്രദേയനായത് കോ വിഡ് കാലത്താണ്, ഓണ്‍ലൈനില്‍ രസകരമായിപഠിപ്പിക്കുന്ന ഒന്നാം ക്ലാസിലെ ഉസ്താദിനെ എനിക്ക് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മകളുടെ ആഗ്രഹം സഫലീകരിക്കാന്‍ വേണ്ടി കാസര്‍കോഡു നിന്നും മണിക്കൂറുകള്‍ താണ്ടി കോഴിക്കോട് ഒരു രാത്രി തങ്ങിയതിന് ശേഷമാണ് അരി പ്രയിലെഉസ്താദിന്റെ വീട്ടിലെത്തുന്നത്.പഠിച്ച പാഠങ്ങളിലെ സംശയങ്ങള്‍ ചോദിച്ച് മനസിലാക്കിയാണ് മണിക്കൂറുകള്‍ ഉസ്താദിനോടൊപ്പം ചെലവിട്ടത്. നേരില്‍ കാണാനും സംവദിക്കാനുമാഗ്രഹിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ വിളിക്കാറുണ്ടെങ്കിലും കര്‍ണാടകയുടെ അതിര്‍ത്തിയില്‍ നിന്ന് കഴിഞ്ഞ ദിവസംഅപ്രതീക്ഷിതമായി എത്തിയ അതിഥി അല്‍ഭുതപ്പെടുത്തിയെന്ന് അബ്ബാസ് മൗലവി പറഞ്ഞു., മാസങ്ങളായി മകളുടെ ആഗ്രഹം സാധിപ്പിക്കാന്‍ വേണ്ടി ബേക്കല്‍ കരിപ്പോടി സറീന മന്‍സിലിലെ അബ്ദുല്‍ സലാം ശ്രമിച്ചിരുന്നു. കോവിഢ് സഹചര്യം യാത്ര നീട്ടിവെയ്ക്കുകയായിരുന്നു. ഇതു വരെ പഠിച്ച പാഠഭാഗങ്ങള്‍ ചൊല്ലി കേള്‍പ്പിച്ചും ഉസ്താദിന് സമ്മാനങ്ങള്‍ കൈമാറിയുമാണ് ആയിശയും ഉപ്പയും യാത്ര പറഞ്ഞത്. ഒരേ സമയംലക്ഷകണക്കിന് കുട്ടികളുടെ ഗുരുനാഥനായി മാറി സാമൂഹ്യ മാധ്യമങ്ങളിലെ താരമായ മൗലവി അരിപ്ര വേളൂര്‍ പള്ളിപ്പടിയിലാണ് താമസിക്കുന്നത്, ഭാര്യമങ്കട സ്വദേശിനി മഞ്ചേരി തൊടി സുഹ്‌റ, ഏകമകള്‍ തസ്‌നി തിരുവാഴാംകുന്ന് ഫോണ്‍: 9847453624,

 

Sharing is caring!