എടപ്പാള്‍ മേഖലയില്‍ പ്രദേശങ്ങളിലും ഭൂചലനം
എടപ്പാള്‍: എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. രാത്രി എട്ട് മണിയോടെ ചെറിയ ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എടപ്പാള്‍, കണ്ടനകം, വട്ടംകുളം,കാലടി, പടിഞ്ഞാറങ്ങാടി,തവനൂര്‍, മുവാങ്കര, ആനക്കര ചങ്ങരംകുളം മേഖലയിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി പറയുന്നത്.തെരഞ്ഞെടുപ്പ് പ്രചരണ വാഹനങ്ങള്‍ ഓടുന്നത് കൊണ്ട് തന്നെ ശബ്ദം കൂടുതല്‍ അറിയാന്‍ കഴിഞ്ഞില്ല എന്നും നാട്ടുകാര്‍ പറഞ്ഞു. ചെറിയ രീതിയിലുള്ള ഭൂമികുലുക്കം ആണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം ഭൂചലനം ഉണ്ടായ പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടോയെന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




