തെരഞ്ഞെടുപ്പ് വേദികളിലെ താരമായി മലപ്പുറത്തെ വിദ്യാര്‍ഥി പ്രാസംഗിക സഫാന ഷംന

മലപ്പുറം: പൗരത്വബില്‍ വിരുദ്ധ വേദികളിലെ വേറിട്ട ശബ്ദമായി മലപ്പുറത്തെ വിദ്യാര്‍ഥി പ്രാസംഗിക സഫാന ഷംന. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങളിലെ ശ്രദ്ധേയയായ പ്രാസംഗികയായ വടക്കാങ്ങര വടക്കേ കുളമ്പ് സ്വദേശിനി സഫാനയിപ്പോള് തെരഞ്ഞെടുപ്പു പ്രചാരണ വേദികളിലും താരമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങള്‍ വഴിവേറിട്ട ശബ്ദം നല്‍കിയും കുടുംബസദസുകളില്‍ പ്രഭാഷണം നടത്തിയുമാണ് സഫാന രംഗത്തിറങ്ങിയിട്ടുള്ളത്.
ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ദേശീയ രാഷ്ട്രീയ ചരിത്രങ്ങള്‍ അവതരിപ്പിക്കുന്നത്. സാമൂഹ്യ നിരീക്ഷികയും പ്രചോദനപരിശീലകയുമായ സഫാന നിരവധികുടുംബ യോഗങ്ങളിലാണ് ഇതിനകം പങ്കെടുത്തത്. ഭാഷാദിനപത്രങ്ങളിലെ എഡിറ്റോറിയല്‍ കോളങ്ങള്‍ എല്ലാ ദിവസവും വായിച്ചാണ് പ്രസംഗം പുതുമയോടെ ആകര്‍ഷണീയമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും വ്യത്യസ്ഥ ഇടം നേടിയിട്ടുണ്ട്. ചിരിച്ചും ചിന്തിപ്പിച്ചും ചരിത്രകഥകള്‍ പറഞ്ഞുമാണ് ചുരുങ്ങിയ കാലം കൊണ്ട് വേദികള്‍ കിഴടക്കിയത്.
വടക്കാങ്ങര വടക്കേ കുളമ്പ് വേങ്ങശ്ശേരി അലി- ഹസീന ദമ്പതികളുടെ മൂത്ത മകളായ സഫാന സ്കൂള്‍ പഠനകാലത്ത് തന്നെ പ്രാസംഗിക വേദികളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ പിടിഎം ഗവ: കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മലപ്പുറം ഗവ: കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ സഫാന ബി എഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
പെരിന്തല്‍മണ്ണ പിടിഎം ഗവ: കോളേജില്‍ എംഎസ്എഫ് ലേബലില്‍ കോളേജ് യൂണിയനില്‍ വൈസ് ചെയര്‍പേഴ്സണായിരുന്നു. മോട്ടിവേഷന്‍ സ്പീക്കര്‍ ,കരിയര്‍, ഫാമിലി കൗണ്‍സിലര്‍, എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്, കേരള വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് ,ഫോര്‍ട്ടെ അക്കാദമി, ജെസിഐ തുടങ്ങിയവയുടെ കിഴില്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്നുമുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനും ടിഎ അഹമ്മദ് കബീര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയുമായ മങ്കടയിലെ കേരളാംത്തൊടി റിയാസാണ് സഫാനയുടെ ഭര്‍ത്താവ്.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും