മലപ്പുറം തിരുന്നാവായയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
മലപ്പുറം: മലപ്പുറം തിരുന്നാവായയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തിരുനാവായ കണ്ടന്‍പാറ സ്വദേശി സിദ്ദിഖിന്റെ മകന്‍ സല്‍മാനാണ് മരിച്ചത്. തിരുനാവായയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരക്കാണ് സംഭവം. മണല്‍ക്കടത്ത് വാഹനത്തെ പിന്തുടര്‍ന്ന പോലീസിനെ കണ്ടു ഭയന്നോടിയ യുവാവാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ഫാരിസ് മരിച്ചത്. കന്‍മനം കണ്ടമ്പാറയിലാണ് സംഭവം. തിരുനാവായയില്‍ നിന്നു മണല്‍ കയറ്റിവന്ന ലോറിയെ രണ്ടു വാഹനങ്ങളിലായി പിന്തുടര്‍ന്ന കല്‍പ്പകഞ്ചേരി പോലീസ് കണ്ടമ്പാറയില്‍ വച്ച് വാഹനത്തെ തടഞ്ഞു. ഇതോടെ പോലീസിനെ കണ്ടു ഭയന്ന യുവാക്കള്‍ ഓടി ഒളിക്കുകയായിരുന്നു. പിന്നീട് ഇതില്‍ ഒരാളുടെ മൃതദേഹം തൊട്ടടുത്തുള്ള കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം മരിച്ച സല്‍മാന്‍ഫാരിസും ഡ്രൈവറും പോലീസ് വാഹനം കണ്ടു ഇറങ്ങി ഓടുന്നതും പോലീസ് ഇവരെ പിന്തുടരുന്നതും തെരച്ചില്‍ നടത്തുന്നതും സമീപത്തെവീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കല്‍പകഞ്ചേരി പോലീസിന്റെ ഭാഗത്തു നിന്നു വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹം ആംബുലന്‍സില്‍ വച്ച് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




