തിരൂരങ്ങാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് അറസ്റ്റില്‍
തിരൂരങ്ങാടി:തിരൂരങ്ങാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് അറസ്റ്റിലായി. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിനിയായ 21 കാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കാമുകനായിരുന്ന മൂന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ അസ്കറലി (24) യെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം യുവതി മരിച്ചു. ഇതേ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




