സറീന ഹസീബിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം

തിരൂരങ്ങാടി: ജില്ലാ പഞ്ചായത്ത് വെളിമുക്ക് ഡിവിഷന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സറീന ഹസീബിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായി. പരുത്തിക്കാട് നിന്ന് ആരംഭിച്ച പര്യടനത്തില്‍ മുഴുവന്‍ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. സ്ത്രീകളും വൃദ്ധരുമുള് പ്പെടെ ഒട്ടേറെ പേര് ആശീര് വദിക്കാനും അനുഗ്രഹിക്കാനും എത്തിയിരുന്നു. ഇന്നലെ (ഞായര്‍) വള്ളിക്കുന്ന് പഞ്ചായത്തിലായിരുന്നു പര്യടനം. കടലോര പ്രദേശങ്ങളില്‍ കുട്ടികളും സൈക്കിളില്‍ സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച് സ്വീകരണത്തെ വര്‍ണാഭമാക്കി. മുണ്ടിയന്‍ കാവ്, അത്താണിക്കല്‍, കുറിയപ്പാടം, കച്ചേരി കുന്ന്, ആനങ്ങാടി, ഫിഷ് ലാന്റ് കോളനി, ഉഷ നഴ്സറി, ബാഫഖി നഗര്‍, മുതി യംബീച്ച്, ബാലക്കാട് തോട്, എം.വി ഹൈസ്കൂള്‍, അരിയല്ലൂര്‍ ജംക്ഷന്, റെയില്‍വെ സ്റ്റേഷന്,കൊങ്ങം ബസാര്‍, ബുര്‍ജി ബസാര്‍, കരുമരക്കാട് ,കൊടക്കാട്, ആലിന് ചുവട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി കൂട്ടുമൂച്ചിയില്‍ പര്യടനം സമാപിച്ചു. പരുത്തിക്കാട് നടന്ന ഉദ്ഘാടന ചടങ്ങ് ഡോ.വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് ലത്തീഫ് കല്ലിടുമ്പന്‍ അധ്യക്ഷത വഹിച്ചു. ബക്കര്‍ ചെര്‍ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ എം.എ അസീസ്, പി.ഹരിഗോവിന്ദന് , കെ.പി.മുഹമ്മദ് മാസ്റ്റര്‍, ഒടുക്കത്തില്‍ രാജന്, കുന്നുമ്മല്‍ കോയ, ഉണ്ണി മൊയ്തു, അനിതദാസ് സംസാരിച്ചു. സമാപന ചടങ്ങ് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി സറീനഹസീബ്, നിസാര്‍ കുന്നുമ്മല്‍, അന്‍സാര്‍ മാസ്റ്റര്‍, അനിത പത്മ കുമാര്‍, കെ.പി.മൊയ്തീന്‍കോയ, അനൂപ് മേനാത്ത്, ആസിഫ് മഷ്ഹൂദ് മാസ്റ്റര്‍, കെ.പിസത്താര്, ഇബ്രാഹിം മാസ്റ്റര്‍,സത്താര്‍ ആനങ്ങാടി, നാലകത്ത് കോയ, മുംതസിര്‍ ആനങ്ങാടി, കെ.പി.റസാഖ്,പാണ്ടി ഹനീഫ ,കെ.രായിന്‍,സി.പി അസ്കര്‍,കെ.എം. പി.മനാഫ്, എം.കെ ഷഫ്റിന്, കാരിയില്‍ മനോഹരന്, എന്‍.പി ജിഷ്ണു, ബ്ലോക്ക് സ്ഥാനാര്‍ത്ഥി കളായ ടി.പി അസ്ദാഫ്, കെ. ബിന്ദു സംസാരിച്ചു. ഇന്ന് പെരുവള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തും
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]