മക്കയില്‍ മരിച്ച കൂട്ടിലങ്ങാടി സ്വദേശി ഹംസ സലാമിന്റെ മയ്യത്ത് ഖബറടക്കി

മക്കയില്‍ മരിച്ച കൂട്ടിലങ്ങാടി സ്വദേശി ഹംസ സലാമിന്റെ മയ്യത്ത് ഖബറടക്കി

മക്ക: മക്കയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട കൂട്ടിലങ്ങാടി സ്വദേശി ഹംസ സലാമിന്റെ മയ്യത്ത് ഖബറടക്കി. മക്കയിലെ പ്രസിദ്ധമായ ജന്നത്തുല്‍ മുഅല്ലയിലാണ് ഇന്ന് വൈകീട്ട് മസ്ജിദുല്‍ ഹറാമില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കിയത്. സമസ്ത ഇസ്ലാമിക് സെന്റര്‍ മക്ക വൈസ് ചെയര്‍മാന്‍ കെഎംസിസി മക്ക സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു വരുന്നതിനിടെയാണ് ഇന്നലെ ഇദ്ദേഹത്തെ മരണം തട്ടിയെടുത്തത്. മൂന്ന് പതിറ്റാണ്ട് കാലം മക്കയിലെ സാമൂഹിക മേഖലകളില്‍ തന്റെ നിശബ്ദ സാന്നിധ്യമായിരുന്ന ഇദ്ദേഹത്തെ പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത നിശബ്ദ സേവകന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ഹജ്ജ് സേവന രംഗത്തും മക്ക കെഎംസിസി യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മുന്നണി പോരാളിയായിരുന്നു ഹംസ സലാം.
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയായ ഹംസ സലാം മക്കയില്‍ പരിശുദ്ധ ഹറമിനടുത്തുള്ള ലോഡ്ജില്‍ ഇലക്ട്രിക്കല്‍&ിയുെ; എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് എട്ടാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെ, അസുഖബാധിതനായതിനെ തുടര്‍ന്ന് മക്ക അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.ഭാര്യ സീനത്ത് മക്കള്‍ സദിദ, സബീഹ, സഹബിന്‍ എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം. മക്കയിലെ ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ ഒച്ചപ്പാടുകളിലാതെ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണം പ്രവര്‍ത്തകരെ ഏറെ സങ്കടത്തിലാക്കി.

 

Sharing is caring!