തന്റെ വീടിന്റെ ചുമരില്‍ കൈപ്പത്തി വരച്ച് വോട്ട് പ്രചരണം നടത്തി മലപ്പുറം ആലംകോട്ടുകാരന്

എടപ്പാള്‍: തന്റെ വീടിന്റെ ചുമരില്‍ കൈപ്പത്തി വരച്ച് വോട്ട് പ്രചരണം നടത്തി മലപ്പുറം ആലംകോട്ടുകാരന്
ആലംകോട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുനിത ചെറളശ്ശേരിക്ക് വേണ്ടിയാണ് തന്റെ വീടിന്റെ ചുമരില്‍ കൈപ്പത്തി വരച്ച് ശ്രീധരന് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.
സജീവ കോണ്‍ഗ്രസ് പ്രവര്ത്തകനയശ്രീധരന് കക്കാട്ട് ആറാം വാര്‍ഡിലെ വോട്ടറാണ്. ചെറുപ്പം മുതലെ ചിത്രം വര ഇഷ്ടപ്പെടുന്ന ശ്രീധരന് തെരഞ്ഞെടുപ്പുകള്‍ അടുത്താല്‍ തിരക്കോട് തിരക്കാണ് . ഇത്തവണയും ഒരുപാട് സ്ഥലങ്ങളില്‍ ശ്രീധരന് ചിഹ്നങ്ങള്‍ വരച്ചിട്ടുണ്ട്.ഇതിനിടയിലാണ് സ്വന്തം പാര്‍ട്ടിയുടെ വിജയത്തിന് സ്വന്തം വീട്ടുചുമരില്‍ ചിഹ്നം വരച്ച് ശ്രീധരന്റെ തെരെഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. മുമ്പ് ഫുട്ബോള്‍ ആവേശത്തില്‍ തന്റ ഇഷ്ട ടീമിന്റേ ലോഗോയും ചുമരില്‍ വരച്ച് ശ്രീധര ശ്രദ്ധേയനായിരുന്നു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]