മദീനയില്‍ വാഹനാപകടം: മലപ്പുറത്തെ ഭര്യയും ഭര്‍ത്താവും മകളും മരിച്ചു
തേഞ്ഞിപ്പലം: മദീന സന്ദര്‍ശനം കഴിഞ്ഞ് തായിഫിലേക്ക് മടങ്ങുകയായിരുന്ന കുടുംബം അപകടത്തില്‍ പെട്ട് മൂന്ന് പേര് മരിച്ചു. പെരുവള്ളൂര്‍ പറമ്പില്‍പീടിക ചാത്രത്തൊടി സ്വദേശി തൊണ്ടികോടന്‍ അബ്
ദുല്‍ റസാക്ക് (49) ഭാര്യ ഫാസില 39, മകള്‍ ഫാത്തിമ റസാനു (ഏഴ്)
മാണ് മരിച്ചത്. ദമ്പതികളുടെ മയ്യിത്ത് ഖുലൈഫ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലാണ്. മകളുടെ മയ്യിത്ത് മദീനയിലാണുള്ളത് . ദമ്പതികള്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മക്ക-മദീന ഹൈവേയില്‍ മദീനയില്‍നിന്ന് 140 കി.മീ അകലെ അംനയെന്ന സ്ഥലത്ത് വെള്ളിയാഴ്ച്ച രാത്രിയാണ്
അപകടം. രക്ഷപ്പെട്ടമറ്റൊരു മകള്‍ ഫാത്തി മറൂണ (10)ആശുപത്രയിലാണ്. വര്‍ഷങ്ങളായി ഫാമിലി സഹിതം തായിഫിലുള്ള റസാഖിന്റെ മൂത്ത മകന് റയാന് റാസിഖ്നാട്ടില് വിദ്യാര്‍ഥിയാണ്. 20 വര്‍ഷത്തോളമായി പ്രവാസിയായ റസാക്ക് തായിഫ് അല്‍ഗാംദി മൊത്തവ്യാപാര കേന്ദ്രത്തിലെ അക്കൗണ്ട്സില്‍ ജോലി ചെയ്ത് വരികയായിരുന്നു.പിതാവ് കുട്ട്യാലി ഹാജി,മാതാവ് കുഞ്ഞാമിന. സഹോദരങ്ങള്‍: അഹമ്മദ്, സുഹറ,
സുലൈഖ, ഇത്തികുട്ടിമ്മ, മുഹമ്മദലി, അബ്ദുള്ളക്കുട്ടി, ബുഷ്റ, ആത്തിക്ക, സലീം, സൗഫീന.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]