എല്‍.ഡി.എഫ് മലപ്പുറം മുനിസിപ്പാലിറ്റി പ്രകടന പത്രിക പുറത്തിറക്കി.

എല്‍.ഡി.എഫ് മലപ്പുറം മുനിസിപ്പാലിറ്റി പ്രകടന പത്രിക പുറത്തിറക്കി.

മലപ്പുറം :മലപ്പുറം മുനിസിപ്പാലിറ്റിയുടെ സമഗ്ര വികസനത്തിനായി എല്‍.ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. വികസന മുരടിപ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ജില്ലാ ആസ്ഥാനത്തിന്റെ അപര്യാപ്തതകള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത UDF ഭരണം മാറണമെന്ന ജനകീയാവശ്യത്തോടുള്ള ഉദാത്തമായ പ്രതികരണങ്ങള്‍ അടങ്ങിയതാണ് LDF പ്രകടന പത്രിക .കൃഷി ,തൊഴില്‍ ,സാമൂഹ്യക്ഷേമം ,പശ്ചാത്തല സൗകര്യങ്ങള്‍ ,ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഇടപെടലുകള്‍ പ്രകടനപത്രികയില്‍ വരച്ച് കാണിക്കുന്നു.

യുനൈറ്റഡ് എഫ് സി കോച്ചും, എം ജി യൂണിവേഴ്‌സിറ്റി മുന്‍ താരവും കെഎസ്ഇബി താരവും ആയ കോപ്പിലാന്‍ സാജറുദ്ധീന് കൈമാറി . സിപി ഐ (എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം
വി പി അനില്‍ പ്രകടനപത്രിക പ്രകാശനം ചെയ്തു. എല്‍ഡിഎഫ് മലപ്പുറം മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ഇസ്മയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍. സിപിഐഎം മലപ്പുറം ഏരിയ സെക്രട്ടറി കെ മജ്‌നു, ജില്ലാ കമ്മിറ്റി അംഗം കെപി സുമതി, കെ പി ഫൈസല്‍, കളപ്പാടന്‍ അസീസ് ,സി എച്ച് നൗഷാദ് എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മലപ്പുറം മുനിസിപ്പല്‍ കണ്‍വീനര്‍ ഇ .എന്‍ ജിതേന്ദ്രന്‍ സ്വാഗതവും, പി എം ആശിഷ് നന്ദിയും പറഞ്ഞു

Sharing is caring!