തേഞ്ഞിപ്പലത്ത് രണ്ടിടത്ത് വാഹനാപകടം
തേഞ്ഞിപ്പലം: ദേശീയപാത തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനടുത്ത വളവില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞും കോഹിനൂറിനടുത്ത് കാറ് നിയന്ത്രണം വിട്ട് മതിലിലിടിച്ചുമാണ് അപകടങ്ങള്‍ . പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചരക്കുമായി പോകുന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തേഞ്ഞിപ്പലം, ഹൈവേ പോലീസ്, ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ക്രെയിനുകള്‍ ഉപയോഗിച്ചാണ് കണ്ടെയ്‌നര്‍ നിവര്‍ത്തിയത്. റോഡില്‍ വീണ ചരക്കുകള്‍ ജെ സി ബി ഉപയോഗിച്ച് നീക്കിയ ശേഷം രാവിലെയാണ് വാഹന ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചത്. കോഹിനൂര്‍ ദേവതിയാല്‍ റോഡില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാറ് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടങ്ങള്‍ നടന്ന വാഹനങ്ങളിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]