മലപ്പുറത്ത് കോട്ടക്കലില്‍ പരീക്ഷിച്ച മാര്‍ക്സിസ്റ്റ്, കോണ്‍ഗ്രസ്സ്, ലീഗ് അവിശുദ്ധ കൂട്ടുകെട്ടായ മാക്കോലി സഖ്യം ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയിടാനാകില്ല: എ.പി. അബ്ദുള്ളക്കുട്ടി

പെരിന്തല്‍മണ്ണ: കേരളത്തിന് ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയിടാന്‍ മലപ്പുറത്ത് കോട്ടക്കലില്‍ പരീക്ഷിച്ച മാര്‍ക്സിസ്റ്റ്, കോണ്‍ഗ്രസ്സ്, ലീഗ് അവിശുദ്ധ കൂട്ടുകെട്ടായ മാക്കോലി സഖ്യം കൊണ്ട് കഴിയില്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. കേരളത്തെ കട്ടുമുടിച്ച ഇരുമുന്നണികള്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കും. ന്യുനപക്ഷ വിരുദ്ധരെന്ന് മുദ്രകുത്തിയ ബി.ജെ.പിയില്‍ നാനൂറിലധികം സ്ഥാനാര്‍ത്ഥികള്‍ ന്യൂനപക്ഷത്തുനിന്നാണ്.മലപ്പുറത്ത് മുസ്ലീം സമൂഹം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. രാഷ്ട്രത്തിന്റെ വികസനത്തിനുതകുന്ന ദേശീയ മുസ്ലീംങ്ങളെയാണ് ഭാരതീയ ജനതാ പാര്‍ട്ടി വാര്‍ത്തെടുക്കുന്നത്. വികസന കാര്യങ്ങളില്‍ കേരളം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാതൃകയാക്കണം. അധ്വാനിക്കുന്നവന്റെ പാര്‍ട്ടിയായി വളര്‍ന്നു വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കൊള്ളക്കാരുടെ പാര്‍ട്ടിയായി മാറി.നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളെ ഇന്ന് സാധാരണക്കാര്‍ പോലും മനസ്സിലാക്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.എന്‍.ഡി.എ പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ പാതയ്ക്കരയില്‍ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥന സമിതി അംഗം എ.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗണേശന്, അഡ്വ: എം.കെ സുനില്‍, രമേശ് കോട്ടയപ്പുറത്ത്, രാമചന്ദ്രന് മണലായ,സി.പി മനോജ്, മുരളീധരന് കണ്ണത്ത്, പി.ജയകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]