മലപ്പുറം ജില്ലയില്‍ ഇത്തവണ എന്‍ഡിഎക്ക് വലിയ പ്രതീക്ഷ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇത്തവണ എന്‍ഡിഎക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ബിജെപി സംസ്ഥാന
പ്രസിഡന്റ് കെ.സുരേന്ദ്രന്. മലപ്പുറത്ത് ചിലയിടത്ത് ഭരണം പിടിക്കും. പലയിടങ്ങളിലും ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തില്‍ വിജയം ലഭിക്കും.. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോരാട്ടമാണ് മലപ്പുറം ജില്ലയില്‍ പൊതുവേയുള്ളത്. അതിനെ എങ്ങനെ മറികടക്കാനാണ് ലക്ഷ്യമിടുന്നത്.
വര്‍ഗീയ ശക്തികളുമായുള്ള യുഡിഎഫ് കൂട്ടുകെട്ടില്‍ എതിര്‍പ്പുള്ള ഒട്ടേറെയാളുകള്‍ ജില്ലയിലുണ്ട്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്‍ഡിഎഫിനെതിരായ വികാരം ഉണ്ടാക്കിയിട്ടുണ്ട്. ഇരു കൂട്ടരോടും എതിര്‍പ്പുള്ള വോട്ടുകള്‍ ഇത്തവണ എന്‍ഡിഎയ്ക്ക് കൂടുതലായി ലഭിക്കും.
ബിഡിജെഎസ് വന്നതിന്റെ പ്രതിഫലനം എങ്ങനെയാകും പിന്നാക്ക വിഭാഗക്കാരുടെ കൂടുതല്‍ പിന്തുണ ഇത്തവണ ലഭിക്കും. അത് വലിയ മുന്നേറ്റത്തിന് സഹായകരമാകും.
മലപ്പുറത്തും കണ്ണൂരും സിപിഎമ്മുമായി ബിജെപി ഒത്തുകളിക്കുന്നു എന്നാണ് കെപിസിസി പ്രസിഡന്റ് ആരോപിക്കുന്നത്. സിപിഎമ്മുമായി പലയിടത്തും രഹസ്യ ധാരണയുണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. തിരുവനന്തപുരത്തടക്കം. ഒരു തരത്തിലുള്ള നീക്കുപോക്കുകളും വേണ്ടെന്ന് ഇത്തവണ ഞങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സ്വതന്ത്ര സ്ഥാനാര്ഥികളുമായിപ്പോലും ഇത്തവണ ധാരണയില്ല.
ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദം. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. മാധ്യമങ്ങളുണ്ടാക്കിയ വിവാദം മാത്രമാണത്. ബിജെപി നേതാക്കളുടെ പ്രസ്താവനകളിലൂടെ പലപ്പോഴും മലപ്പുറം ജില്ല വിവാദത്തില്പെടാറുണ്ടല്ലോ. മലപ്പുറം ജില്ലയോട് ആര്‍ക്കും പ്രത്യേക വിവേചനമില്ല. അതേസമയം ചില തീവ്ര വര്‍ഗീയ കക്ഷികള്‍ ജില്ല കേന്ദ്രമാക്കി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മിണ്ടാതിരിക്കാനുമാകില്ല.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍?ലപ്പുറം ജില്ലയിലെ പല നിയമസഭാ മണ്ഡലങ്ങളിലും അദ്ഭുതകരമായ മുന്നേറ്റമുണ്ടാകും. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]