പെരിന്തല്‍മണ്ണയിലെ പച്ചീരി കുടുംബത്തിലെ ആറുപേര്‍ മത്സരിക്കുന്നത് ഫുട്ബോള്‍ ചിഹ്നത്തില്‍
മലപ്പുറം: പെരിന്തല്‍മണ്ണയിലെ പച്ചീരി കുടുംബത്തിലെ ആറുപേര്‍ മത്സരിക്കുന്നത് ഫുട്ബോള്‍ ചിഹ്നത്തില്‍.
വ്യത്യസ്തതയാര്‍ന്ന തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വങ്ങളിലേക്ക് പേരുചേര്ക്കുകയാണ് പെരിന്തല്‍മണ്ണയിലെ പച്ചീരീ കുടുംബം. ഒരു കുടുംബത്തിലെ ആറുപേര്‍ സ്ഥാനാര്ഥികളാകുന്നു എന്നതിനൊപ്പം ആറുപേരുടേയും ചിഹ്നം ഫുട്ബോളാണ് എന്നതാണ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പ്രത്യേകത. പെരിന്തല്‍മണ്ണയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ കാദര്‍ ആന്റ് മുഹമ്മദലി ഫുട്ബോള്‍ ക്ലബ്ബിന്റെ പ്രധാന അമരക്കാരനും കഴിഞ്ഞ മൂന്ന് തവണ പെരിന്തല്‍മണ്ണ മുനീസിപ്പല്‍ കൗണ്‍സിലറും പ്രതിപക്ഷനേതാവുമായ പച്ചീരീ ഫാറൂഖാണ് കുടുംബത്തിലെ പ്രമുഖ സ്ഥാനാര്‍ഥി. 15-ാം വാര്‍ഡിലാണ് ഫാറൂഖ് ജനവിധി തേടുന്നത്. ഇദ്ദേഹത്തിന് പുറമെ, ഭാര്യ സുരയ്യ ഫാറൂഖ് , സഹോദരന് പച്ചിരി സുബൈര്‍, ഭാര്യ നിഷ സുബൈര്‍, പിതൃസഹോദരന്റെ മകന്റെ ഭാര്യ ഹുസൈന നാസര്‍, ജേഷ്ഠ മരുമകള്‍ പിപി ജസീന എന്നിവരാണ് പരിന്തല്‍മണ്ണ നഗരസഭയില്‍ കിക്കോഫീനായി തയ്യാറായി നില്ക്കുന്നവര്. ഇതില്‍ ഫാറൂഖിന്റ ഭാര്യ സുരയ്യ മുമ്പ് രണ്ട് തവണ കൗണ്‍സിലറായിട്ടുണ്ട്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]