മലപ്പുറം ജില്ലയില്‍ 700 ഡിവിഷനുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

മലപ്പുറം ജില്ലയില്‍ 700 ഡിവിഷനുകളില്‍  ബിജെപിക്ക്  സ്ഥാനാര്‍ഥികളില്ല

മലപ്പുറം: മലപ്പുറത്ത് ബി.ജെ.പിക്ക് 700 ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളില്ല. 190ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മാത്രമാണ് മലപ്പുറത്ത് ബിജെപി മത്സരരംഗത്തുള്ളത്. ആകെ 223 ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. 12 നഗരസഭകളിലെ 479 ഡിവിഷനുകളില്‍ 251 ല്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലെ 1778 വാര്‍ഡുകളില്‍ 416 ല്‍ ബിജെപി മത്സരിക്കുന്നത്. എന്നാല്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുഴുവന്‍ ഡിവിഷനുകളില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള താനൂര്‍ നഗരസഭയിലും ഇത്തവണ സ്ഥാനാര്‍ഥികള്‍ കുറവാണ്. 44 സീറ്റുകളുള്ള താനൂര്‍ നഗരസഭയില്‍ കഴിഞ്ഞതവണ ബിജെപിക്ക് 10 കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്നു. ഇത്തവണ 20 വാര്‍ഡുകളിലാണ് താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. 14 വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കാണ് ബിജെപിയുടെ പിന്തുണ. ബാക്കിയുള്ള 10 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ബിജെപി മത്സരിപ്പിക്കുന്നില്ല. അതേസമയം ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കോട്ടകളില്‍ വിള്ളലുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും.

Sharing is caring!