കെ.എം.സി.സി പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഖത്തറില്‍ മരിച്ചു

മഞ്ചേരി : മഞ്ചേരി സ്വദേശി ഖത്തറില്‍ മരണപ്പെട്ടു. മഞ്ചേരി ചെറുകുളം എലമ്പ്ര പരേതനായ എളയോടത്ത് പൊറ്റമ്മല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മകന്‍ ഇ.പി ഹുസ്നി മുബാറക് (32) ആണ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഖത്തര്‍ കെ എം സി സി പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് : ഒ സി സഹദിയ ആനക്കയം, ഭാര്യ: ഇരിയകളത്തില്‍ ആശിഫ പുല്ലൂര്‍, മകന്‍: സയാന്‍ അയ്മന്‍. സഹോദരങ്ങള്‍ : അന്‍വര്‍ (ഖത്തര്‍), മുനീര്‍ ഫൈസി (ഖത്തര്‍ കെഎംസിസി മഞ്ചരി മണ്ഡലം പ്രസിഡണ്ട്), മുനവ്വര്‍ അലി, നസീമ ( വള്ളുവങ്ങാട്), ശമീമ (നെല്ലിക്കുത്ത് ), തസ്ലീമ ( വള്ളുവമ്പ്രം).

Sharing is caring!