നന്നമ്പ്രയില്‍ കുഞ്ഞാലിക്കുട്ടി പര്യടനം നടത്തി
തിരൂരങ്ങാടി: മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി നന്നമ്പ്ര പഞ്ചായത്തില്‍ പര്യടനം നടത്തി. കേരളം ഇന്ന് വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. അഴിമതി കൊണ്ട് പൊരുതി മുട്ടിയ ജനത്തിന് പ്രതികരിക്കാന്‍ ലഭിക്കുന്ന ആദ്യ അവസരമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം കുണ്ടൂര്‍ മര്‍ക്കസില്‍ നിന്നും ആരംഭിച്ച പര്യടനം പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുമുക്ക് ടൗണ്‍, ചെറുപ്പാറ, ഫാറൂഖ് നഗര്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നന്നമ്പ്ര തെയ്യാല അങ്ങാടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷാഹിന നിയാസി, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കെ തങ്ങള്‍, കെ. കുഞ്ഞിമരക്കാര്‍, എ.കെ. മുസ്തഫ, മുജീബ് കാരക്കുന്ന്, കെ.കെ. റസാഖ് ഹാജി, എന്‍.വി മൂസക്കുട്ടി, സലീം പൂഴിക്കല്‍, പി. ഖാദര്‍, എം.സി കുഞ്ഞുട്ടി, രവി നായര്‍, പൊറ്റാണിക്കല്‍ ഖാദര്‍ ഹാജി, സലാം സാഹിബ്, യു.എ റസാഖ്, കെ.പി ഹൈദ്രോസ് കോയ തങ്ങള്‍, പി.കെ ബാവ, യു.വി കരീം, സജിത്ത് കാച്ചേരി, കെ റഹീം മാസ്റ്റര്‍ സംസാരിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]