താനൂരില്‍ കടലില്‍ മത്സ്യത്തൊഴിലാളിയെ കാണാതായി

താനൂരില്‍ കടലില്‍ മത്സ്യത്തൊഴിലാളിയെ കാണാതായി

താനൂര്‍: താനൂരില്‍ കടലില്‍ മത്സ്യത്തൊഴലാളിയെ കാണാതായി. കടലില്‍ നങ്കുരമിട്ട തോണി കരക്കടുപ്പിക്കുന്നതിനിടയില്‍ തോണിയില്‍നിന്നും മത്സ്യതൊഴിലാളി കടലില്‍ വീഴുകയായിരുന്നു. ഒസ്സാന്‍ കടപ്പുറം മമ്മിക്കാന കത്ത് സൈയതലവിയുടെ മകന്‍ സഫീലിനെ(35)യാണ് കാണാതായത്, ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് താനൂര്‍ ഹാര്‍ബറിന് സമീപം കടലില്‍ നങ്കൂരമിട്ട തോണി രണ്ട് പേര്‍ ചേര്‍ന്ന് കരക്കെടുപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് സഫീല്‍ കടലില്‍ വീണത്,
കോസ്റ്റ്ഗാഡ്,ഫിഷറിഷ് വകുപ്പ് ,ചാലിയത്ത് നിന്നും എത്തിയ മുങ്ങല്‍ വിദഗ്ദ്ധര്‍, മത്സ്യ തൊഴിലാളികളും ബോട്ടുകളൂം തോണികളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടത്താനായില്ല,
ജില്ലാ കലക്ടര്‍, താഹസില്‍ദാര്‍, ഫിഷറി സ് ഉദ്യോഗസ്ഥര്‍ ജനപ്രതികളും സംഭവസ്ഥലത്ത് എത്തിയിരുന്നു,

Sharing is caring!