മലപ്പുറം ചെമ്മാട് വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല

മലപ്പുറം ചെമ്മാട് വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല

തിരൂരങ്ങാടി: കഴിഞ്ഞ ഞായറാഴ്ച്ച ചെമ്മാട്ടെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. ആസാദ് നഗറിലെ വാടക ക്കെട്ടിടത്തിലാണ് അന്നേദിവസം രാത്രി 67കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ കാലമായി ഇവിടെ താമസിക്കുന്ന ഇയാള്‍ ചെമ്മാട് ടൗണില്‍ വല വില്‍പന നടത്തി വരികയായിരുന്നു. ബദറുദ്ദീന്‍, വിളയില്‍, അയ്യത്ത്, കൈപ്പറമ്പ്, കൊല്ലം ജില്ല എന്ന മേല്‍വിലാസമാണ് കെട്ടിട ഉടമക്ക് നല്‍കിയിരുന്നത്. എന്നാല്‍ പൊലിസ് ഈ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല.വിവരം ലഭിക്കുന്നവര്‍ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് (ഫോണ്‍: 0494 2460331) പൊലിസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Sharing is caring!