കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ രക്തംദാനം ചെയ്തതിനുള്ള അവാര്‍ഡ് മലപ്പുറം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിക്ക്

മലപ്പുറം: രക്തദാനത്തിന് എല്ലാവരും മടിച്ചിരിന്ന കോവിഡ് കാലഘട്ടത്തില്‍ ബ്ലഡ് ബാങ്കിലേക്ക് ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്തതിനുള്ള അവാര്‍ഡ് ഡി വൈ എഫ് ഐ ക്ക്. ജില്ലയില്‍ കഴിഞ്ഞ ഒമ്പതുവര്‍ഷമായി ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്തതിനുള്ള അവാര്‍ഡും ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിരുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പലരും രക്തം ദാനം ചെയ്യാന്‍ മടിച്ചിരുന്നു. ആശുപത്രികളില്‍ ആവശ്യത്തിനു രക്തം കിട്ടാതെ ശസ്ത്രക്രിയകള്‍ വരെ മുടങ്ങുന്ന സാഹചര്യമുണ്ടായി. കോളജുകളും സ്‌കൂളുകളും അടഞ്ഞു കിടന്നതോടെ രക്തദാന ക്യാംപുകള്‍ ഒട്ടേറെ മുടങ്ങി രക്തത്തിന്റെ ലഭ്യത വന്‍ തോതിലാണ് ബ്ലഡ് ബാങ്കുകളില്‍ കുറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഡി വൈഎഫ്ഐയുടെ നേതൃത്വത്തില്‍ ബ്ലഡ് ബാങ്കുകളിലേക്ക് ആവശ്യമുള്ള രക്തമെത്തിക്കാനായി മുന്നിട്ടിറങ്ങിയതും ബ്ലഡ് ബാങ്കുകളിലേക്ക് ആവശ്യമായ രക്തമെത്തിക്കാനായതും. ജില്ലയില്‍ പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍ ബ്ലഡ് ബാങ്കുകളിലേക്കായി ഡി.വൈ.എഫ്.ഐ 777 യൂണിറ്റ് രക്തമാണ് നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ ദാനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്തതിനുള്ള പുരസ്‌കാരം ഡി.വൈ.എഫ്.ഐമലപ്പുറം ജില്ലാ സെക്രെട്ടറി പി. കെ മുബഷീര്‍, പ്രസിഡന്റ് കെ. ശ്യാം പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഐ.എം.എ ബ്ലഡ് ബാങ്കുകളുടെ സ്റ്റേറ്റ് ചെയര്‍മാന്‍ കെ. എ സീതിയില്‍ നിന്നും ഏറ്റു വാങ്ങി. ഡി.വൈ.എഫ്.ഐ പെരിന്തല്‍മണ്ണ ബ്ലോക്ക് പ്രസിഡന്റ് പി.ഷാജി, ട്രഷറര്‍ ഷിജില്‍, നീരജ, കെ. പി അനീഷ്, കെ. ഷാജി, രാഹുല്‍, എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]