മലപ്പുറത്തെ സ്ത്രീകളെ പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

മലപ്പുറത്തെ സ്ത്രീകളെ പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്തെ സ്ത്രീകളെ പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. മലപ്പുറത്തെ സ്ത്രീകള്‍ക്ക് പകുതി വിലക്ക് തയ്യില്‍ മെഷീന്‍ നല്‍കാമെന്ന് പറഞ്ഞ് സുനില്‍കുമാര്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്. മലപ്പുറത്തുനിന്ന് മാത്രം ലക്ഷങ്ങള്‍ തട്ടിയ പ്രതി കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍നിന്നും വ്യാപകമായി പണം തട്ടിയെടുത്തതായും പോലീസ്. 12,000 രൂപ വിലയുള്ള തയ്യില്‍ മെഷിന്‍ യന്ത്രം ആറായിരം രൂപക്ക് നല്‍കാമെന്ന് പറഞ്ഞാണ് പ്രതി വ്യാപകമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേനയും അല്ലാതെയും നിര്‍ധന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും പണം വാങ്ങി മുങ്ങിയത്. സ്ത്രീകള്‍ വിശ്വാസമാര്‍ജിക്കാന്‍വേണ്ടി പ്രതി ഓരോ പ്രദേശത്തും ഒന്നോ, രണ്ടോപേര്‍ക്ക് മേല്‍പറഞ്ഞ രീതിയില്‍ പകുതി വിലക്ക് തയ്യല്‍ മെഷീന്‍ വാങ്ങിച്ചു നല്‍കിയിട്ടുണ്ട്. ഇത് കണ്ട് വിശ്വാസമാകുന്ന പ്രദേശത്തുള്ളവരെല്ലാം പ്രതിയെ പണം ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്നു മൊത്തം പണവുമായി മുങ്ങി പ്രതിയെ കുറിച്ച് നാട്ടുകാര്‍ക്കൊന്നും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്നു പോലീസിന് പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിക്കെതിരെ വ്യാപാകമായ തട്ടിപ്പു പരാതികളുള്ളതായി ബോധ്യപ്പെട്ടത്. പ്രതി രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി സുനില്‍കുമാറിനെയാണ്(46) ഇത്തരത്തില്‍ പണം തട്ടിയ കേസില്‍ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മലപ്പുറം പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം സി.ഐ: എ.പ്രേംജിത്തും സംഘവും ഇന്ന് പ്രതിയെ രാമനാട്ടുകര അഴിഞ്ഞിലത്തെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെ്യ്തത്. വ്യാപകമായി തട്ടിപ്പു നടത്തുന്നതിനായി പ്രതി ഓരോ പഞ്ചായത്തിലും സ്ത്രീകളുടെ നേതൃത്വത്തില്‍ 50പേരടങ്ങുന്ന ഗാര്‍മെന്റ് സൊസൈറ്റിയുണ്ടാക്കുമെന്നും ഇതിലൂടെ എല്ലാവര്‍ക്കും ജോലിലഭിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നതായി പരാതിക്കാരായ സ്ത്രീകള്‍ പറഞ്ഞു. സ്ത്രീകള്‍ വിശ്വസിപ്പിക്കാനായി ആദ്യഘട്ടമെന്ന് പറഞ്ഞ് പ്രതി തന്നെ മേല്‍പറഞ്ഞ ആറായിരം രൂപക്ക് പന്ത്രണ്ടായിരം രൂപയുടെ തയ്യല്‍ മെഷീന്‍ എത്തിച്ചു നല്‍കുകയും ചെയ്തു. ഇതോടെ പകുതി വിലക്കു തയ്യല്‍ മെഷീന്‍ ലഭിക്കുന്നത് കണ്ട സ്ത്രീകള്‍ ഒന്നടങ്കം പ്രതിക്ക് പണം കൈമാറുകയായിരുന്നു. എന്നാല്‍ പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയുടെ യാതൊരു വിവരം ലഭിച്ചില്ല. ലഭ്യമായ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെയാണ് സ്ത്രീകള്‍ക്ക് തട്ടിപ്പാണെന്ന് ബോധ്യമായത്. മലപ്പുറം ജില്ലയിലെ ആനക്കയം, ഇരുമ്പുഴി, കൂട്ടിലങ്ങാടി, മഞ്ചേരി, മുള്ളമ്പാറ, നിലമ്പൂര്‍, താനാളൂര്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സ്ത്രീകള്‍ തട്ടിപ്പിനിരയായതായി പോലീസ് പഞ്ഞു. സമാനമായ രീതിയില്‍ പ്രതി കോഴക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലും സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

Sharing is caring!