വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ എട്ടുവയസ്സുകാരി മരിച്ചു
താനൂര്‍: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എട്ടുവയസ്സുകാരി മരിച്ചു. തെയ്യാല സ്വദേശി പൊക്കാശ്ശേരി റഷീദിന്റെ മകള്‍ നൂഹ റഷീദാ(എട്ട)ണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3ന് പാണ്ടിമുറ്റത്ത് വച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചു.
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പകല്‍ തട്ടത്തലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
ഉമ്മ : അസ്മാവി. സഹോദരി: ഫാത്വിമ ഹസ്നത്ത്
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




