തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാനാര്‍ഥികളുടെ ചിഹ്നംപതിച്ച കേക്കുകകളും

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാനാര്‍ഥികളുടെ  ചിഹ്നംപതിച്ച  കേക്കുകകളും

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാനാര്‍ഥികളുടെ ചിഹ്നംപതിച്ച കേക്കുകകളും. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ പരീക്ഷണകാലംകൂടിയാണ്. നിയന്ത്രണങ്ങള്‍ക്കുള്ളിലും പരമാവധി വോട്ടുറപ്പിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ് മുന്നണികള്‍. സ്ഥാനാര്‍ഥികളുടെ ചിഹ്നംപതിച്ച കേക്കുകള്‍ക്ക് ആവശ്യക്കാരേറെ. പരസ്യ പ്രചാരണങ്ങളും അനൗണ്‍സ്മെന്റുകളും ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നം പരിചയപ്പെടുത്താനുള്ള എളുപ്പവഴിയാണിത്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കേക്ക് മുറിക്കുന്നതും പതിവാണ്. എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും ചിഹ്നം പതിപ്പിച്ച കേക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. 800 രൂപമുതലാണ് വില. ഫ്രഷ് ക്രീമിലാണ് കേക്ക് തയ്യാറാക്കുന്നത്. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ് തുടങ്ങിയ ഏതും ലഭിക്കും. ചിഹ്നം മാത്രമല്ല, മുന്നണികളുടെ ആവശ്യമനുസരിച്ച് പലനിറത്തിലും കേക്കുകള്‍ തയ്യാറാക്കുന്നു. ‘ആദ്യമായാണ് കേക്കില്‍ ഇത്തരമൊരു പരീക്ഷണം. ഓര്‍ഡര്‍ ചെയ്ത് 15 മിനിറ്റിനുള്ളില്‍ തയ്യാറാക്കി നല്‍കും. 30 കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ ഹോം ഡെലിവറിയുമുണ്ട്’- കുറുവ എപിഎം ബേക്ക്സ് ആന്‍ഡ് കേക്ക് ഹൗസ് ഉടമ എ പി എം മഹ്ഷൂഖ് പറഞ്ഞു.

Sharing is caring!