എല്‍ഡിഎഫ് നയങ്ങളുടെ സ്വീകാര്യത അഖിലേന്ത്യാ തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സമരത്തിന്റെ സന്ദര്‍ഭം വളരെയേറെ ഉപയോഗപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമത വഹിക്കുന്ന എ വിജയരാഘവന്
തിരുവനന്തപുരം: എല്‍ഡിഎഫ് നയങ്ങളുടെ സ്വീകാര്യത അഖിലേന്ത്യാ തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സമരത്തിന്റെ സന്ദര്‍ഭം വളരെയേറെ ഉപയോഗപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമത വഹിക്കുന്ന എ വിജയരാഘവന് മാധ്യമങ്ങളോട് വ്യക്തമാക്കി.. രാഷ്ട്രീയ ബദലിനെ കുറിച്ചുള്ള ജനത്തിന്റെ അന്വേഷണത്തിനുള്ള ശരിയുത്തരം ഇടതുപക്ഷമാണെന്ന് ഇത് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു
കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യമാണ് ആത്യന്തികമായി ഈ സമരമുഖത്ത് വിജയിക്കാന്‍ പോകുന്നത്. എല്ലാ പഞ്ചായത്തുകളിലും കൃഷിക്കാരുടേയും കര്‍ഷക തൊഴിലാളികളുടേയും സംഘടനകള്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്രകടനം കേരളത്തിലാകെ ഇന്ന് നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു
ഇന്ത്യയില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ പച്ചക്കറിക്ക് താങ്ങുവില പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ഭക്ഷ്യധാന്യ വിതരണം ഓരോ കുടുംബത്തിനും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് നയങ്ങള്‍ തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ബോധ്യപ്പെട്ട സന്ദര്‍ഭമാണിത്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]