നിലമ്പൂര്‍ കനോലി പ്‌ളോട്ടിന് സമീപം നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു
നിലമ്പൂര്‍: കനോലി പ്ലോട്ടിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ട് പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കെ.എന്‍.ജി. റോഡിലെ നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. നിലമ്പൂരില്‍ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ ഇടത് ഭാഗത്തെ വൈദ്യുതി തുണിലിടിച്ച് വലതുഭാഗത്ത് തലകീഴായി മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന തൃക്കലങ്ങോട് സ്വദേശികളായ രണ്ട് പേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]