ഫുട്‌ബോള്‍ കൊണ്ട് മൈതാനത്ത് വിസ്മയം തീര്‍ത്ത നിയാസ് ഗോദയിലിറങ്ങുന്നതും ഫുട്‌ബോളുമായി

ഫുട്‌ബോള്‍ കൊണ്ട്  മൈതാനത്ത് വിസ്മയം  തീര്‍ത്ത നിയാസ്  ഗോദയിലിറങ്ങുന്നതും  ഫുട്‌ബോളുമായി

ചങ്ങരംകുളം : ഫുട്‌ബോള്‍ കൊണ്ട് മൈതാനത്ത് വിസ്മയം തീര്‍ത്ത നിയാസ് ഇത്തവണ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മുന്നണി പോരാളിയായി ഗോദയിലിറങ്ങുന്നതും ഫുട്‌ബോളുമായാണ് പ്രദേശത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരനും ഫുട്‌ബോള്‍ കോച്ചുമായ ചങ്ങരംകുളം പള്ളിക്കര സ്വദേശി നിയാസാണ് തദ്ദേശ തെരെഞ്ഞെടുപ്പ് മത്സരരംഗത്ത് നന്നംമുക്ക് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കളിക്കളത്തില്‍ ഇറങ്ങുന്നത്.തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനും ഡിവൈഎഫ് പ്രവര്‍ത്തകനുമായ നിയാസ് ഫുട്‌ബോള്‍ ചിന്ഹം തിരഞ്ഞെടുത്തതും അടങ്ങാത്ത ഫുട്‌ബോള്‍ പ്രേമം കൊണ്ടാണ് . മുമ്പ് മൂന്ന് തവണ വാര്‍ഡില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച് ജയിച്ചത് സ്വതന്ത്രചിന്ഹത്തിലായിരുന്നു . കപ്പും സാസറും , കണ്ണട , തെങ്ങ് തുടങ്ങിയ ചിന്ഹങ്ങളില്‍ ഇടത് സ്വതന്ത്രന്‍മാര്‍ ജയിച്ചുകയറിയ മണ്ണില്‍ കഴിഞ്ഞ തവണ കോണി ചിന്ഹത്തില്‍ വിജയിച്ച മുസ്ലിംലീഗിലെ അശറഫ് കാട്ടിലിനോടാണ് നിയാസ് ഏറ്റ് മുട്ടാന്‍ ഇറങ്ങുന്നത് . ഇരുപത് വര്‍ഷമായി കൈരളി ക്‌ളബ്ബിന്റെ കളിക്കാരനായ നിയാസ് പ്രദേശത്തെ പല പ്രാദേശിക ക്‌ളബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പ്രദേശത്തെ പ്രധാന സ്‌കൂളുകളും ക്‌ളബ്ബുകളിലുമായി നൂറ് കണക്കിന് കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കി വരികയാണ് നിയാസ്‌

Sharing is caring!