മലപ്പുറത്തെ ആദ്യ ഡ്രൈവിംഗ് പരിശീലക വിരിയക്കുട്ടി ഓര്‍മ്മയായി

മലപ്പുറം: മലപ്പുറത്തെ ആദ്യ ഡ്രൈവിംഗ് പരിശീലക വിരിയക്കുട്ടി ഓര്‍മ്മയായി. മലപ്പുറത്തുനിന്നും 1980ല്‍ ആദ്യമായി ഒരു കാറോടിക്കാന്‍ ലൈസന്‍സെടുത്തപ്പോള്‍ നാട്ടുകാര്‍ അത്ഭുതപ്പെട്ടു. പള്ളിക്കൂടത്തില്‍പോലും പെണ്‍കുട്ടികളെ വിടാത്ത നാട്ടില്‍ ഒരു പെണ്ണ് കാറോടോക്കുകയോ, ആളുകള്‍ക്ക് വിശ്വാസമായില്ല. 1983ല്‍ വനിതകള്‍ക്ക്മാത്രമായി ഡ്രൈവിംഗ് സ്കൂള്‍ ആരംഭിക്കുക കൂടി ചെയ്തതോടെ മൂക്കത്ത് വിരല്‍വെച്ചു. നിരത്തിലൂടെ പരസ്യമായി ഒരു സ്ത്രീ വാഹനം ഓടിക്കുന്നത് അല്‍ഭുത സംഭവമായി. എവിടെ കണ്ടാലും കൂവിതോല്‍പ്പിക്കാനെത്തുന്ന ആള്‍ക്കൂട്ടത്തെ കണ്ട് പലവട്ടം നടുറോഡില്‍ നിര്‍ത്തിയ വാഹനത്തിലിരുന്നു കരഞ്ഞു. വളയിട്ട കൈകളില്‍ വളയം പിടിപ്പിച്ച മലപ്പുറത്തെ ആദ്യ ഡ്രൈവിംഗ് പരിശീലകയാണ് ഓര്‍മ്മയായത്. ഭര്‍ത്താവ് ഹുസൈന് ഹാജി തല്‍പര്യമെടുത്താണ് കാറോടിക്കാന്‍ പഠിപ്പിച്ച് 1980ല്‍ വിരിയക്കുട്ടിക്ക് ലൈസന്‍സ് എടുപ്പിച്ചത്, നിരത്തിലൂടെ പരസ്യമായി ഒരു സ്ത്രീ വാഹനം ഓടിക്കുന്നത് അല്‍ഭുത സംഭവമായി കാണുന്നസമൂഹമായരുന്നു അന്ന്. നാടും നഗരവും കാഴ്ച കാരായെങ്കിലും കുടുംബം കൂടെ നിന്നപ്പോള്‍ എതിര്‍പ്പുകള്‍ തുഴഞ്ഞ് മാറ്റി കാറും ,ജീപ്പും, ഓട്ടോറിക്ഷയും, ബസ്സും ,ലോറിയും ഓടിക്കുന്നഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള മലപ്പുറത്തെ ആദ്യത്തെ പെണ്‍കുട്ടിയായി വിരിയക്കുട്ടി ചരിത്രം തിരുത്തി. സ്ത്രീകള്‍ ഒറ്റക്ക് വാഹനത്തില്‍ യാത്ര ചെയ്യാന്‍ പോലുംധൈര്യം കാണിക്കാത്ത കാലത്ത് അവരെ വളയം പിടിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി എതിര്‍പ്പുകളും സാമൂഹ്യ ഒറ്റപ്പെടുത്തലുകള്‍ക്കും കൂക്കിവിളികള്‍ക്കും ഇരയാക്കേണ്ടി വന്ന മലപ്പുറത്തെ ചരിത്രം തിരുത്തിയഏകവനിതയായ മക്കരപറമ്പ് പുണര്‍പ്പയിലെ പരേതരായ തുളുവന്‍ മുഹമ്മദിന്റെയും പാറമ്മല്‍ കുഞ്ഞി ഫാത്തിമയുടേയും മൂത്ത മകളും മലപ്പുറം കുന്നുമ്മലെ മദീന ഡ്രൈവിംഗ് സ്കൂള്‍ സ്ഥാപകന്‍ മുണ്ടുപറമ്പ് പലക്കല്‍ ഹുസൈന് ഹാജിയുടെ ഭാര്യയുമായ വിരിയക്കുട്ടി (63)യാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. പത്താം ക്ലാസ് പഠനം കഴിഞ്ഞ് ഉറുദു അധ്യാപിക യോഗ്യത നേടിയിരിക്കെയാണ് വിവാഹിതയാവുന്നത്, വിരിയക്കുട്ടി ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങിയപ്പോള്‍ എതിര്‍പ്പുകളേ തുടര്‍ന്ന് ഒരു വര്‍ഷത്തോളം സ്ത്രീകളാരും പരിശീലനത്തിന് എത്തിയില്ല, അക്കാലത്ത് മോങ്ങത്ത് ജോലി ചെയ്തിരുന്ന ഡോ.ലിസി ആദ്യമായി പരിശിലനത്തിന് ചേര്‍ന്നു. കാലം മാറി എതിര്‍ത്തിരുന്നവരുടെ മക്കളേയും മരുമക്കളേയും പേരക്കുട്ടികളേയും പരിശീലിപ്പിക്കാന്‍ വരെ വിരിയക്കുട്ടിക്ക് പിന്നീട്ഭാഗ്യം ലഭിച്ചു.നിരവധിവനിതപരിശീലകരുടെ നേതൃത്ത്വത്തില്‍ജില്ലയിലെ ഏറ്റവും തിരക്കേറിയ കേന്ദ്രമായി മദീന ഡ്രൈവിഗ് സ്കൂള്‍ മാറി, വിരിയക്കുട്ടിയുടെ ഭര്‍ത്താവും മക്കളായ സിദ്ധീഖലിയും, ഫാരിസുമാണ്ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്, തളരാത്ത മനസുമായി ലക്ഷ്യം പൂര്‍ത്തീകരിച്ച വിരിയക്കുട്ടി വളയിട്ട നിരവധി തലമുറകളെ വളയം പിടിപ്പിച്ചാണ് ജില്ലയുടെ ചരിത്രത്തിലെ അഭിമാനമായി മാറി ഇന്നലെ വിടവാങ്ങിയത്,
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]