യു.ഡി.എഫിന്റേത് സാധാരക്കാരന്റെ ശബ്ദം: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

കാടാമ്പുഴ: അഴിമതിക്കും മാഫിയകള്‍ക്കും സഹായമൊരുക്കുന്ന നിലപാടാണ് കേരളം ഭരിച്ച് കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്നും അതില്‍ നിന്നും വ്യത്യസ്തമായി സാധാരക്കാരന്റെ ശബ്ദമാകുന്ന നിലപാടാണ്
യു.ഡി.എഫിനുള്ളതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ പറഞ്ഞു.
മാറാക്കര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ നിന്നും യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന മുക്കടേക്കാട് ശ്രീഹരിയുടെ തെരെഞ്ഞെടുപ്പ് ഓഫീസ് കരേക്കാട് ശാന്തീ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടക്കല്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മാട്ടില്‍ മാനു ഹാജി അധ്യക്ഷത
വഹിച്ചു.
പ്രചാരണ കണ്‍വെന്‍ഷന്‍ മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂര്‍ ക്കത്ത് ഹംസ മാസ്റ്റര്‍,കുറ്റിപ്പുറം ബ്ലോക്ക്ക രേക്കാട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിവി നാസിബുദീന്‍, സ്ഥാനാര്‍ഥി ശ്രീഹരി മുക്കടേക്കാട് , മാട്ടില്‍ മാനുഹാജി, തുറക്കല്‍ അബൂബക്കര്‍, കുഞ്ഞാവ ഹാജി,വിപി കുഞ്ഞിപ്പ ഹാജി,മധുസൂദനന്‍, എപി മൊയ്ദീന്‍ കുട്ടി മാസ്റ്റര്‍, ഷഫീഖ് മാസ്റ്റര്‍, ബഷീര്‍ കുഞ്ഞു കാടാമ്പുഴ, കെ ടി. ചോഴി മഠത്തില്‍ ഹംസ,
ഹുസൈന്‍ തടംപറമ്പ്, ബാബു.സിപി, പുതവള്ളി സൈദലവി, കുഞ്ഞിപ്പ വിപി, ശരീഫ് മാഞ്ചേരി, മുഹമ്മദ് എന്ന ബാബു തായത്തേതില്‍, ,, ഗോവിന്ദന്‍ കുട്ടി,കൊണ്ട്രാക്ടര്‍ കുഞ്ഞുട്ടന്‍,പുതുവള്ളി സുബൈര്‍, ബാബു വിപി,കരീം ടി, ശിഹാബ് വാക്കയില്‍, ഉമറലി സികെ,അഡ്വകറ്റ് എ.കെ സകരിയ,ബാലന്‍, കുഞ്ഞുട്ടന്‍
എന്നിവര്‍ പ്രസംഗിച്ചു
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]