എന്‍.ഡി.എ കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് സന്ദീപ്.ജി.വാര്യര്‍
പെരിന്തല്‍മണ്ണ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ലീഗിനെ ഇടതുപാളയത്തില്‍ കെട്ടാനുള്ള അണിയറ നീക്കമാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ്.ജി.വാര്യര്‍ പെരിന്തല്‍മണ്ണയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരു മുന്നണികളും തമ്മില്‍ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ശക്തമായ അന്വേഷണം നടക്കുന്നത് കേന്ദ്രത്തില്‍ ബി.ജെപി സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണ്. വിശ്വാസികളുടെ മനസ്സിലെ മുറിവുണങ്ങുന്നതിനു മുമ്പുതന്നെ അതിന്റെ കാരണക്കാരയവര്‍ ശിക്ഷയനുഭവിക്കുന്നത് നാം കണ്ടു.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ് ഫൈനലില്‍ വിജയിച്ച് എന്‍.ഡി.എ കേരളത്തില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.കെ സുനില്‍ അധ്യക്ഷത വഹിച്ചു.രമേശ് കോട്ടയപ്പുറത്ത്, എ ശിവദാസന്‍, സി.പി മനോജ്, മുരളിധരന് കണ്ണത്ത് എന്നിവര്‍ സംസാരിച്ചു
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]