താനൂരില്‍ ബൈക്ക് മോഷണം പതിവാക്കിയ സഹോദരന്മാര്‍ ഉള്‍പ്പെടുന്ന സംഘം പിടിയില്‍

താനൂരില്‍ ബൈക്ക് മോഷണം പതിവാക്കിയ  സഹോദരന്മാര്‍ ഉള്‍പ്പെടുന്ന സംഘം പിടിയില്‍

താനൂര്‍: ബൈക്ക് മോഷണം പതിവാക്കിയ സഹോദരന്മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ താനൂര്‍ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍. കോര്‍മന്‍ കടപ്പുറം സ്വദേശിവാടിക്കല്‍ റിസ്വാന്‍ എന്ന ആമ്പൂര്(18), എടക്കടപ്പുറം ആലിക്കാക്കാന്റെ പുരക്കല്‍ ഷറഫുദീന്‍(18),
കോര്‍മന്‍ കടപ്പുറം ചോയിന്റെ പുരക്കല്‍ അഫ്‌സര്‍ എന്ന അര്‍ബാബ് (23), അഞ്ചുടി സ്വദേശികളായ ചെറിയ മൊയ്തീന്‍ക്കാനകത്ത് മുഹമ്മദ് അദ്‌നാന്‍(19), അസ്‌കര്‍ (21), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 9ന് താനൂരില്‍ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്. തലക്കടത്തൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിന്റെ വട്ടത്താണിയിലെ ഭാര്യവീട്ടില്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍10 പി 5035 സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിള്‍, പള്ളിക്കല്‍ സ്വദേശി സുധീശന്‍ താമസിക്കുന്ന അട്ടത്തോടിന് സമീപത്തെ വാടക വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 16 ഡി 236 സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിള്‍ എന്നിവയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.
ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്താറുള്ളതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ സംഘത്തില്‍ മറ്റ് ആളുകളുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
സിഐ പ്രമോദ്, എസ്‌ഐ എന്‍ ശ്രീജിത്ത്, എസ്‌ഐമാരായ ഗിരീഷ്, വിജയന്‍, എഎസ്‌ഐ പ്രദീഷ്, സീനിയര്‍ സിപിഒമാരായ കെ സലേഷ്, ഷംസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സബറുദ്ദീന്‍, വിമോഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!