ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി യു.ശാഫി ഹാജി പുതിയ ജ.സെക്രട്ടറി,സി.എച്ച് ത്വയ്യിബ് ഫൈസി ജോ. സെക്രട്ടറി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലാ മാനേജിങ് കമ്മിറ്റിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി യു.ശാഫി ഹാജി ചെമ്മാടിനെ തെരഞ്ഞെടുത്തു. ദാറുല്‍ഹുദാ സ്ഥാപകരില്‍ പ്രധാനിയും ദീര്‍ഘകാലം ജന.സെക്രട്ടറിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ്, നിലവില്‍ വര്‍ക്കിംഗ് സെക്രട്ടറിയായ യു.ശാഫി ഹാജിയെ പുതിയ ജന.സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി.എച്ച് ത്വയ്യിബ് ഫൈസിയാണ് പുതിയ ജോ. സെക്രട്ടറി.

ദാറുല്‍ഹുദാ സര്‍വകലാശാലയില്‍ നടന്ന അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുതിയ ജന.സെക്രട്ടറിയെയും ജോ.സെക്രട്ടറിയെയും പ്രഖ്യാപിച്ചത്.
2003 മുതല്‍ ദാറുല്‍ഹുദായുടെ ജോ.സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന യു.ശാഫി ഹാജി സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി, സുപ്രഭാതം ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് ട്രഷറര്‍, നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റി ജന.സെക്രട്ടറി, ചെമ്മാട് ഖിദ്മത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി വൈ.പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു.

ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി അംഗമായ സി.എച്ച് ത്വയ്യിബ് ഫൈസി എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്, പൂക്കിപ്പറമ്പ് സി.എച്ച് ഐദറൂസ് മുസ്ലിയാര്‍ മെമ്മോറിയല്‍ കോളേജ് ജോ.സെക്രട്ടറി, വളവന്നൂര്‍ ബാഫഖി യതീംഖാന കമ്മറ്റിയംഗം, പൂതുപ്പറമ്പ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, എം.എ ചേളാരി, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, സി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!