നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ അന്യസംസ്ഥാന വാഹനങ്ങള്‍ പെരിന്തല്‍മണ്ണയില്‍ പിടികൂടി

പെരിന്തല്‍മണ്ണ: മാനത്തുമംഗലം ബൈപാസിന് സമീപത്തു നിന്നാണ് ബോര്‍വെല്‍ വര്‍ക്കിനു വന്ന രണ്ടു പുതിയ അന്യസംസ്ഥാന രജിസ്‌ട്രേഷന്‍ ടി.എന്‍ 34 എ.ഡി 9411, ടി.എന്‍ 34 എ.ഡി 9511 വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. വാഹനം രജിസ്റ്റര്‍ ചെയ്തു ഒരു മാസത്തിനുള്ളില്‍ തന്നെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഊടുവഴികളിലൂടെ സംസ്ഥാനത്തെത്തിയ വാഹനങ്ങളാണ് പിടികൂടിയത്. പിന്നീട് ത്രൈമാസ നികുതി ഈടാക്കിയതിനു ശേഷം വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കി. മലപ്പുറം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് സേനന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ അജീഷ്, മനോഹരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വാഹനപരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സി.യു മുജീബ് അറിയിച്ചു.

Sharing is caring!