സ്തെതസ്കോപ്പുമായി വോട്ടുപിടിക്കാനിറങ്ങി മലപ്പുറത്തെ വനിതാ ഡോക്ടര്‍

സ്തെതസ്കോപ്പുമായി വോട്ടുപിടിക്കാനിറങ്ങി മലപ്പുറത്തെ യുവ ഡോക്ടര്‍. ഈ ഡോക്ടര്‍ക്കിപ്പോള്‍ രോഗികളെ പരിശോധിച്ചാല്‍മാത്രം പോര. വാര്‍ഡിലെ എല്ലാ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കണം.
മലപ്പുറം നഗരസഭ 29 -ാം വാര്‍ഡ് കോണോമ്പാറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഹോമിയോ ബിരുദദാരിയായ ഡോ. സെമിന ഹസ്ക്കര്‍. മത്സരരംഗത്ത് ആദ്യമെങ്കിലും അധികാരത്തൊടി ഗ്ലാസ്ക്കോ ലൈബ്രറിയുടെ വനിതാ വേദി ജോയിന്റ് സെക്രട്ടറിയെന്ന നിലയില്‍ നാട്ടില്‍ സജീവമാണ്. കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സെയ്നുദ്ദീന്‍ – ആമിന ദമ്പതികളുടെ മകളായ സെമിന പത്ത് വര്‍ഷംമുമ്പാണ് വിവാഹംകഴിച്ച് മലപ്പുറത്ത് എത്തിയത്. തെരഞ്ഞെടുപ്പ് തിരക്കുകളൊന്നും ജോലിയെ ബാധിക്കരുതെന്നാണ് സെമിനയുടെ പക്ഷം. കുന്നുമ്മല്‍ സഹകരണ ആശുപത്രിയിലെ ജോലിക്കുശേഷം വീട്ടിലെത്തുന്ന രോഗികളുടെ പതിവ് പരിശോധനകളും മുടക്കമില്ലാതെ നടക്കുന്നു. ”പരിശോധനക്കിടെ രാഷ്ട്രീയമോ വോട്ടുചോദിക്കലോ ഇല്ല. പ്രൊഫഷന് വേറേ, പൊളിറ്റിക്സ് വേറെ” -കോട്ടയം എഎന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജില്‍നിന്നാണ് ബിഎച്ച്എംഎസ് ബിരുദം നേടിയത്. ഭര്‍തൃപിതാവും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കപ്പൂര്‍ കുഞ്ഞുമുഹമ്മദാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ഹസ്ക്കര്‍ കപ്പൂര്‍ ആണ് ഭര്‍ത്താവ്.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]