കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ലീഗിന് വിമത വനിതാ സ്ഥാനാര്‍ഥി

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ മുസ്ലിംലീഗിന് വിമത സ്ഥാനാര്‍ഥി. പി കെ കുഞ്ഞാലിക്കുട്ടിയും നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും നിരവധി തവണ പിന്‍മാറാന്‍ ചര്‍ച്ച നടത്തിയെങ്കിലും വിമത വനിതാ സ്ഥാനാര്‍ഥിയായ മൈമൂന ഒളകര പിന്‍മാറാന്‍ തെയ്യാറായില്ല. മലപ്പുറം നഗരസഭ 38ാം വാര്‍ഡ് ഭൂതാനം കേളനിയില്‍ മൈമൂന ഒളകരയാണ് ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. 15 വര്‍ഷമായി ലീഗ് ജയിക്കുന്ന വാര്‍ഡില്‍ ഒരു കുടുംബത്തിലെ അംഗങ്ങളെ മാത്രമാണ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഇതിനൊപ്പം വാര്‍ഡിലെ വികസന മുരടിപ്പിലും പ്രതിഷേധിച്ചാണ് മുന്‍ കെഎംസിസി അംഗവും പ്രവാസിയുമായ നാസര്‍ ഭാര്യ മൈമൂനയെ മത്സരരംഗത്തിറക്കിയത്.

Sharing is caring!