മലപ്പുറത്തെ ഈ സ്ഥാനാര്‍ഥി പരീക്ഷാ ചൂടിലാണ്
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സ്ഥാനാര്‍ഥി പരീക്ഷാചൂടിലാണ്. താനൂര്‍ നഗരസഭ പതിനഞ്ചാം വാര്‍ഡ് രായിരിമംഗലം വെസ്റ്റിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അഭിമന്യുവാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പരീക്ഷാ ചൂടിലായത്. കോഴിക്കോട് നാഷണല്‍ സ്കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) സ്മാര്‍ട്ട് ഹെല്‍ത്ത് കെയറിലാണ് പഠനം. രാവിലെ ഏഴുമുതല്‍ 8.30 വരെയും, ഉച്ചയ്ക്കുശേഷവും സമയം കണ്ടെത്തി വോട്ടര്‍മാരെ കാണാനിറങ്ങും. വൈകിട്ടും രാത്രിയും പഠനം. താനൂര്‍ നഗരസഭയിലേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ 21കാരന്. അച്ഛന്: സുകുമാരന്‍, അമ്മ: അംബിക, സഹോദരങ്ങളായ അംബരീഷ്, അശ്വനി എന്നിവരും പ്രചാരണത്തിനുണ്ട്. യുവാവെന്ന നിലയില്‍ തനിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്നതായും അഭിമന്യു പറഞ്ഞു. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷമാണ് ന്യൂജെന്‍ കോഴ്സായ ഐഒടി സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ തെരഞ്ഞെടുത്തത്.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]