മലപ്പുറം മൊറയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

പൂക്കോട്ടൂര്‍: മലപ്പുറം മൊറയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അരിമ്പ്ര ട്രാന്‍സ്‌ഫോര്‍മര്‍ അങ്ങാടിയില്‍ താമസിക്കുന്ന കുന്നുമ്മല്‍ ഇസ്ഹാഖിന്റെ മകന്‍ ഷക്കീര്‍ എന്ന കുഞ്ഞിപ്പ (24 )ആണ് മരിച്ചത്.ഇക്കഴിഞ്ഞ 22 മുതല്‍ കാണാതായ യുവാവിനെ നാട്ടുകാരും ബന്ധുക്കളും തിരിച്ചില്‍ നടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരിമ്പ്ര വാലഞ്ചേരി റോഡിലെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിനടുത്തുള്ള കിണറ്റില്‍ പൊങ്ങികിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടം നടപടിക്ക് ശേഷം നാളെ വാലഞ്ചേരി മഹല്ല് ജുമാമസ്ജിദില്‍ ഖബറടക്കും. ആയിഷ മാതാവും ഷബീര്‍ എക സഹോദരനുമാണ്.

Sharing is caring!