21-ാം വയസില്‍ സ്ഥാനാര്‍ത്ഥിയായി മമ്പാട് എംഇഎസ് കോളജിലെ ശ്രീലക്ഷ്മി

മലപ്പുറം: മമ്പാട് എംഇഎസ് കോളേജിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനി പാണ്ടിക്കാട് ഏഴാം വാര്‍ഡായ തെയ്യമ്പാടിക്കുത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 21ാം വയസിലാണ് എ ശ്രീലക്ഷ്മി അശോകന്‍ സ്ഥാനാര്‍ഥിയായി മാറിയത്. പന്തല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു പഠനം. പത്താം ക്ലാസിലും പ്ലസ് ടുവിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീലക്ഷ്മി ഇപ്പോള്‍.

Sharing is caring!