ഇഎംഎസ് തറവാട്ട് മനയിലെത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി

മലപ്പുറം: ഇഎംഎസ് നമ്പൂതിരിപാടിന്റെ ഏലംകുളത്തെ തറവാട്ടു മനയിലെത്തി വോട്ടഭ്യര്‍ഥിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി. മലപ്പുറം ജില്ലാപഞ്ചായത്ത് ഏലംകുളം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെടി അഷ്റഫാണ് വോട്ടു തേടി കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപാടിന്റെ ഏലംകുളത്തെ തറവാട്ടു മനയിലെത്തിയത്.
ഇഎംഎസിന്റെ സഹോദര പുത്രന്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും കുടുംബവും സ്ഥാനാര്‍ത്ഥിയെ ഹൃദ്യമായി സ്വീകരിച്ചു. പുതിയ തലമുറയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച അദ്ദേഹം ഏറെ നേരം രാഷ്ട്രീയ സാമൂഹിക കാര്യങ്ങള്‍
സ്ഥാനാര്‍ത്ഥിയുമായി സംസാരിച്ചിരുന്നു. വീട്ടുകാരോടൊക്കെ വോട്ടു ചോദിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം തിരിച്ച് പോരുമ്പോള്‍ ഇതു വഴി ഇനിയും വരണമെന്ന് സ്ഥാനാര്‍ത്ഥിയോട് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

Sharing is caring!