സി.പി.എം മുന്‍പഞ്ചായത്ത് അംഗം ബി.ജെ.പി ബ്ലോക്ക് സ്ഥാനാര്‍ഥി

സി.പി.എം  മുന്‍പഞ്ചായത്ത്  അംഗം ബി.ജെ.പി  ബ്ലോക്ക് സ്ഥാനാര്‍ഥി

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത് മുന്‍ സി.പി.എം. മെമ്പറായിരുന്ന രമണി ബി.ജെ.പി. ബ്ലോക്ക് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ വിധി തേടുന്നു.ഈ ചേരിതിരിവ് രാഷ്ട്രീയ രംഗത്ത് വലിയചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല ബി.ജെ.പി. കേന്ദ്രങ്ങളില്‍ ആവേശവും ഉണ്ടായിട്ടുണ്ട്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത് മുന്‍ പ്രസിഡന്റായിരുന്ന മുസ്ലിം ലീഗിലെ ജമീല അതെ വാര്‍ഡില്‍ നിന്ന് എല്‍. ഡി എഫ്.ല്‍ ലോക് താത്രിക് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരരംഗത്തുള്ളതും ഏറെ ശ്രദ്ധയാകര്ഷിച്ചിട്ടുണ്ട് . അവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അതെ വാര്‍ഡില്‍ നിന്ന് ആളെ കണ്ടെത്താന്‍ മുസ്ലിം ലീഗ് ഏറെ പ്രയാസപ്പെട്ടു ഒടുവില്‍ മറ്റൊരു വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വന്നതും യു. ഡി.എഫ് നു തലവേദനയായിട്ടുണ്ട്.

Sharing is caring!